വനിതാ സബ് കലക്ടറെ ഫോൺ ചെയ്ത് ശല്യപ്പെടുത്തി, വാട്സാപ്പ് സന്ദേശം അയച്ചു; ക്ലർക്കിന് സസ്പെൻഷൻ

ആർഡിഒ ഓഫീസിൽ ജോലി ചെയ്യുന്ന സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
വനിതാ സബ് കലക്ടറെ ഫോൺ ചെയ്ത് ശല്യപ്പെടുത്തി, വാട്സാപ്പ് സന്ദേശം അയച്ചു; ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: വനിതാ സബ് കലക്ടറെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും വാട്സാപ്പിൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ക്ലർക്കിനെ സസ്പെന്റ് ചെയ്തു. സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറുമായ യുവതിയുടെ പരാതിയിലാണു സർക്കാർ നടപടിയെടുത്തത്.

ആർഡിഒ ഓഫീസിൽ ജോലി ചെയ്യുന്ന സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് ക്ലർക്കിന്റെ ഭാ​ഗത്തുനിന്ന് ശല്യമുണ്ടായത്. ചൊവ്വാഴ്ച ഐഎഎസ് ഉദ്യോഗസ്ഥ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com