
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വർക്കല പനയറ ചാവടിമുക്കിൽ പ്രിൻസിയുടെയും അനിലിന്റെയും മകൾ അഖിലയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടൊണ് കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എല്ലാ ദിവസവും സ്കൂളിൽ നിന്ന് വന്ന ഉടൻ കിടക്കുന്ന പതിവുണ്ടെന്നും ഇന്നും പതിവുപോലെ കിടക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്തിരിക്കുകയാണ്.
ഇൻഡ്യ മുന്നണിയിൽ പ്രതീക്ഷ അർപ്പിച്ച് ആറ്റിങ്ങലും മലപ്പുറവും