ഹോ, എന്തൊരു ചൂട്... കൂടെ കൊണ്ടുനടക്കാവുന്ന എസി ഉണ്ട് കേട്ടോ!

കൊടും ചൂടിന്റെ കാര്യം പറയേണ്ടതില്ല, കഴിഞ്ഞ കുറേ നാളുകളായി വേനല്‍ ചൂടിന്റെ കാഠിന്യം അനുഭവിക്കുന്നവരാണ് നമ്മള്‍
ഹോ, എന്തൊരു ചൂട്... 
കൂടെ കൊണ്ടുനടക്കാവുന്ന എസി ഉണ്ട് കേട്ടോ!

ന്യൂഡൽഹി: കൊടും ചൂടിന്റെ കാര്യം പറയേണ്ടതില്ല, കഴിഞ്ഞ കുറേ നാളുകളായി വേനല്‍ ചൂടിന്റെ കാഠിന്യം അനുഭവിക്കുന്നവരാണ് നമ്മള്‍. വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ പകല്‍ സമയം പുറത്തിറങ്ങാന്‍ പ്രയാസമാണ്. പുറത്തിറങ്ങി ജോലി ചെയ്യുന്നവര്‍ വെന്തുരുകുകയാണ്. കുടയും വെള്ളകുപ്പിയും മുഴുവൻ സമയം കൊണ്ട് നടക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഈ പ്രയാസം തിരിച്ചറിഞ്ഞ് ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി.

ഇതിനൊപ്പം റിയോണ്‍ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടിയുണ്ടാവും. ഇത് ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്.

'റിയോണ്‍ പോക്കറ്റ് 5' എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തെ 'സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. അതായത് ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും. തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കാം.

ഹോ, എന്തൊരു ചൂട്... 
കൂടെ കൊണ്ടുനടക്കാവുന്ന എസി ഉണ്ട് കേട്ടോ!
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി ദുബായ്, അന്തിമ രൂപരേഖയായി

Related Stories

No stories found.
logo
Reporter Live
www.reporterlive.com