ഗില്ലിയെ തകർത്ത് റീ റിലീസിൽ ഒന്നാമനായി; ഇപ്പോഴിതാ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച് ബാഹുബലി ദി എപ്പിക്

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് 'ബാഹുബലി ദി എപ്പിക്' പ്രേക്ഷകർക്ക് മുന്നിലെത്തിയത്

ഗില്ലിയെ തകർത്ത് റീ റിലീസിൽ ഒന്നാമനായി; ഇപ്പോഴിതാ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച് ബാഹുബലി ദി എപ്പിക്
dot image

ബാഹുബലി എന്ന സിനിമ കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് രാജമൗലി. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത പത്ത് വർഷം തികയുന്ന വേളയിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ റീ റിലീസിന് എത്തിയിരുന്നു. രണ്ട് ഭാഗങ്ങളെയും ഒരുമിപ്പിച്ച് ബാഹുബലി ദി എപ്പിക് എന്ന പേരിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് റീ റിലീസിലും ലഭിച്ചത്. ഇപ്പോഴിതാ ബാഹുബലി ദി എപ്പിക് ഒടിടിയിൽ എത്തിയിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് 'ബാഹുബലി ദി എപ്പിക്' പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഈ പതിപ്പാണ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ റീ റിലീസ് ആണ് ബാഹുബലി ദി എപ്പിക് രണ്ടാം വരവില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 72 കോടിയാണ്. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു.

ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്.

Content Highlights:ss rajamouli film Baahubali the epic Ott streaming now

dot image
To advertise here,contact us
dot image