'ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അദ്ദേഹം വരട്ടെ', മുൻ ഇന്ത്യൻ കോച്ചിന്റെ പേര് നിർദേശിച്ച് മുൻ താരം

ഈ ആഷസ് പരമ്പരയ്‌ക്കൊടുവിൽ മക്കല്ലത്തിന് സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളുമുണ്ട്.

'ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അദ്ദേഹം വരട്ടെ', മുൻ ഇന്ത്യൻ കോച്ചിന്റെ പേര് നിർദേശിച്ച്  മുൻ താരം
dot image

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ അടുത്ത പരിശീലകനായി ഇന്ത്യൻ മുൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുൻ ഇംഗ്ലണ്ട് താരം. മുൻ ഇംഗ്ലണ്ട് സ്പിന്നറായിരുന്ന മോണ്ടി പനേസറാണ് രവി ശാസ്ത്രിയുടെ പേര് നിർദേശിച്ചത്.

ഓസ്ട്രേലിയയെ എങ്ങനെ തോല്‍പിക്കണമെന്ന് നന്നായി അറിയാവുന്ന ആളാണ് രവി ശാസ്ത്രിയെന്നും ബ്രെണ്ടന്‍ മക്കല്ലത്തിന്‍റെ പിന്‍ഗാമിയാവാന്‍ പറ്റിയ ആളാണ് രവി ശാസ്ത്രിയെന്നും പനേസര്‍ പറഞ്ഞു. മാനസികമായും തന്ത്രപരമായും ഓസ്ട്രേലിയയുടെ ബലഹീനതകളെക്കുറിച്ചും രവി ശാസ്ത്രിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പനേസർ കൂട്ടിച്ചേർത്തു.

2022ലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായത്. തകര്‍ത്തടിക്കുന്ന ബാസ്ബോള്‍ ശൈലി നടപ്പിലാക്കിയെങ്കിലും ഒരു തവണപോലും ഇംഗ്ലണ്ടിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലില്‍ എത്തിക്കാനായില്ല. നാട്ടിലും ഓസ്ട്രേലിയയിലുമായി നടന്ന ആഷസ് പരമ്പരയിലും കിരീടം നേടാനായില്ല. ഈ ആഷസ് പരമ്പരയ്‌ക്കൊടുവിൽ മക്കല്ലത്തിന് സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളുമുണ്ട്.

Content Highlights:‌ Ravi Shastri Next England Coach? Monty Panesar

dot image
To advertise here,contact us
dot image