ഐഫോൺ ആദ്യമേ അങ്ങ് വാങ്ങണം; കേരളത്തില്‍ നിന്നും യുഎഇയിലേക്ക് പറന്ന് ഈ തൃശ്ശൂർക്കാരന്‍

എല്ലാ വർഷവും ഐഫോണ്‍ പുറത്തിറങ്ങുന്ന വേളയിൽ അത് വാങ്ങാൻ ധീരജ് ദുബായിലേക്ക് പറക്കും
ഐഫോൺ ആദ്യമേ അങ്ങ് വാങ്ങണം; കേരളത്തില്‍ നിന്നും യുഎഇയിലേക്ക് പറന്ന് ഈ തൃശ്ശൂർക്കാരന്‍

ഐഫോൺ എന്നത് ഒരു സ്മാർട്ടഫോൺ എന്നതിനപ്പുറം പലർക്കും ഒരു വികാരമാണ്. ആ വികാരം ഓരോ വർഷവും ഐഫോണുകളുടെ പുതിയ മോഡലുകൾ ലോഞ്ച് വേളയിൽ നമ്മൾ കാണാറുമുണ്ട്. എന്നാൽ ഐഫോൺ വാങ്ങാൻ വേണ്ടി മാത്രം വിദേശ യാത്ര നടത്തുന്ന ആരെങ്കിലുമുണ്ടാകുമോ? ഉണ്ട്...!, തൃശ്ശൂർ സ്വദേശിയായ ധീരജ് പള്ളിയിലാണ് ആ വ്യക്തി. എല്ലാ വർഷവും ഐഫോണ്‍ പുറത്തിറങ്ങുന്ന വേളയിൽ അത് വാങ്ങാൻ ധീരജ് ദുബായിലേക്ക് പറക്കും. ഐഫോൺ വാങ്ങിയ ശേഷം തിരികെ മടങ്ങുകയും ചെയ്യും.

ഈ വർഷവും ആ പതിവ് തെറ്റിക്കാതെ ധീരജ് ദൈറ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി. നാച്ചുറൽ ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം ഡിസൈനുകളുള്ള 3 ഐഫോൺ പ്രോ മാക്സ് മോഡലുകളാണ് ധീരജ് ഇക്കുറി വാങ്ങിയത്. ഫോട്ടോഗ്രാഫിക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ധീരജ്.

ഐഫോൺ 11 മുതലുള്ള എല്ലാ മോഡലുകളും ദുബായിൽ പോയി വാങ്ങും. കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഐഫോണ്‍ 12 വാങ്ങുന്നതിനായി ധീരജ് യുഎഇയിലേക്ക് പറന്നത്. ഈ പുതുമ കൊണ്ട് തന്നെ ആപ്പിൾ ലോഞ്ച് ഇവന്റിന് പിന്നാലെ പ്രീമിയം സ്റ്റോറുകൾ ധീരജിനെ ആദ്യ വിൽപ്പനയ്ക്കായി ക്ഷണിക്കാറുമുണ്ട്. ആപ്പിള്‍ പ്രോഡക്ടുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ദുബായില്‍ നിന്ന് വാങ്ങുന്നതാണ് നല്ലത് എന്നാണ് ധീരജിന്‍റെ അഭിപ്രായം.

ഈ മാസം 12 ന് ആപ്പിൾ പാർകിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ഓൺലൈനായാണ് ആപ്പിൾ ഇവന്റ് നടന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ്, തുടങ്ങിയ ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ഇവന്റിൽ ലോഞ്ച് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com