ഇനി സ്‌കൈപ്പില്ല; പകരം ഉപയോഗിക്കാം ഈ അഞ്ച് ആപ്പുകള്‍

വീഡിയോ കോളിങ്ങിനായി ഇനി മറ്റു പ്ലാറ്റ്‌ഫോമുകളെ ഇനി നാം ആശ്രയിക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപയോഗിച്ചുപോരുന്ന ഒന്നാണ് സ്‌കൈപ്പ്.

dot image

ങ്ങനെ സ്‌കൈപ്പ് കോളുകള്‍ക്ക് അവസാനമാകുന്നു. മെയ് അഞ്ചുമുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് സ്‌കൈപ്പ്. വീഡിയോ കോളിങ്ങിനായി ഇനി മറ്റു പ്ലാറ്റ്‌ഫോമുകളെ ഇനി നാം ആശ്രയിക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപയോഗിച്ചുപോരുന്ന ഒന്നാണ് സ്‌കൈപ്പ്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അനുഭവം ആദ്യം നല്‍കിയ ആപ്പുകളില്‍ ഒന്നാണ് ഇത്.നിലവില്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്‌കൈപ്പിന് വലിയ പ്രചാരമില്ല. തന്നെയുമല്ല ആദ്യകാലങ്ങളില്‍ സ്‌കൈപ്പ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ നിരവധി മറ്റു ആപ്പുകളുടെ സേവനം ലഭ്യവുമാണ്.

വാട്‌സ്ആപ്പ്

മെസേജ് അയയ്ക്കാന്‍ മാത്രമല്ല, വോയ്‌സ് കോളുകള്‍ക്കും വീഡിയോകോളുകള്‍ക്കും ആശ്രയിക്കാവുന്ന എല്ലാവര്‍ക്കും പരിചിതമായ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. സ്‌കൈപ്പിനെ പോലെ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. മൊബൈല്‍ നമ്പര്‍ വച്ച് ലോഗിന്‍ ചെയ്യുകയും സ്വകാര്യതയ്ക്കായി വ്യത്യസ്ത യൂസര്‍ നെയിം ഉപയോഗിക്കുകയും ചെയ്യാം. വാട്‌സാപ്പ് കോളുകള്‍ക്ക് ഡെസ്‌ക്ടോപ്പ് ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ തന്നെ ധാരാളം. തന്നെയുമല്ല എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ നല്‍കുകയും വേണം.

ഗൂഗിള്‍ മീറ്റ്

നിലവില്‍ മിക്ക ഗൂഗിള്‍ ഉപയോക്താക്കളും ആശ്രയിക്കുന്നത് ഗൂഗിള്‍ മീറ്റിനെയാണ്. ഗൂഗിള്‍ മീറ്റ് സൗജന്യമായി ഉപയോഗിക്കാവുന്ന ഒന്നാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയാണെങ്കില്‍ മീറ്റിങ്ങുകള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ റെക്കോഡ് ചെയ്യാനും. ഒറ്റ കോളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാനാവും. എന്നാല്‍ ഫ്രീ പ്ലാനില്‍ മൂന്നുപേര്‍ക്ക് 60 മിനിറ്റ് വരെയായിരിക്കും സമയം നല്‍കുക. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റിന്റെ സേവനവും നിലവില്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

സ്ലാക്ക്

സ്‌കൈപ്പിന് പകരമായി നമുക്ക് സ്ലാക്കിനെ ഉപയോഗിക്കാനാവില്ല. എങ്കിലും സ്ലാക്കിനെ അധികം വൈകാതെ ആളുകള്‍ സ്വീകരിച്ചുതുടങ്ങുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സൂം

കോവിഡ് മഹാമാരിയുടെ കാലത്ത് ഭൂരിഭാഗം ഓഫിസ് മീറ്റിങ്ങുകളും നടന്നത് സൂമിലായിരുന്നു. തന്നെയുമല്ല അടുത്തിടെ നിരവധി ഫീച്ചേഴ്‌സുകളും ഓഫര്‍ ചെയ്തിട്ടുണ്ട്. ഗൂഗിള്‍ മീറ്റിലേതുപോലെ ഒരുസമയം നൂറുപേര്‍ക്ക് സൂം കോളില്‍ പങ്കെടുക്കാന്‍ സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം, ഭാവി ഉപയോഗത്തിനായി അത് റെക്കോഡ് ചെയ്യാനും സാധിക്കും. ഫ്രീവേര്‍ഷന്‍ 40 മിനിറ്റ് ആണ് അനുവദിക്കുന്നത്. പ്രീമിയം സൂം ഒപ്ഷനില്‍ എഐ ഫീച്ചര്‍ ലഭ്യമായിരിക്കും.

സിഗ്നല്‍

സ്‌കൈപ്പിന് പകരം എന്ന നിലയില്‍ ഉപയോഗിക്കാനാവുന്ന ഒന്നാണ് സിഗ്നല്‍. വീഡിയോ, വോയ്‌സ് കോളുകള്‍ നടത്താനാകും. ഒരു സമയം അമ്പത് പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്താനാകും. സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പാണ് ഇത്. അതിനാല്‍ എല്ലാ ഫീച്ചേഴ്‌സും ലഭ്യവുമായിരിക്കും.

Content Highlights: Skype To Shut Down Today: 5 Best Apps To Replace For Your Calls And Meetings

dot image
To advertise here,contact us
dot image