Top

ധോണിയുടെ 'പാത' എന്തിനു കോഹ്ലി പിന്തുടരുന്നു; അതൃപ്തി പ്രകടിപ്പിച്ചു സഞ്ജയ് മഞ്ജരേക്കര്‍

20 Sep 2021 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണിയുടെ പാത എന്തിനു കോഹ്ലി പിന്തുടരുന്നു; അതൃപ്തി പ്രകടിപ്പിച്ചു സഞ്ജയ് മഞ്ജരേക്കര്‍
X

ഒരാഴ്ചയ്ക്കിടെ രണ്ടു കടുത്ത തീരുമാനങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി പ്രഖ്യാപിച്ചത്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഇന്ത്യയുടെ ടി20 നായക സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം. അതിനു പിന്നാലെ ഈ സീസണ്‍ ഐ.പി.എല്ലിനു ശേഷം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായക സ്ഥാനവും ഒഴിയുമെന്നും കോഹ്ലി അറിയിച്ചിരുന്നു.

കോഹ്ലിയുടെ ഈ തീരുമാനങ്ങള്‍ ഉചിതമായ സമയത്തല്ല എന്ന വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പ് നേടിയ ശേഷം ഈ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു ഉചിതമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.

''1985-86ല്‍ മിനി ലോകകപ്പ് നേടിയ ശേഷമാണ് സുനില്‍ ഗവാസ്‌കര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. അതൊരു മികച്ച തീരുമാനമായിരുന്നു. പരമ്പര മുഴുവന്‍ ക്യാപ്റ്റന്‍ കളിക്കണം. ഫലം തോല്‍വിയോ ജയമോ ആവട്ടെ, എന്നിട്ട് വേണം തീരുമാനമെടുക്കാന്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെയാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. കോഹ്‌ലിക്ക് ക്യാപ്റ്റനാവേണ്ടി വന്നു. ഇതൊരു നല്ല വഴിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.''- മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഇതേ കാര്യമാണ് കോഹ്ലി ഇപ്പോള്‍ ഇന്ത്യന്‍ ടീമിനോടും ആര്‍.സി.ബിയോടും ചെയ്തത്. ജയത്തിനായി ഏതറ്റം വരെയും പോകുന്ന ഒരു മികച്ച നായകനാണ് കോഹ്ലി. എന്നാല്‍ അദ്ദേഹം പിന്മാറാന്‍ തീരുമാനിച്ച സമയം ശരിയായില്ല. ഒരു നിശ്ചിത സമയത്ത് വിരമിക്കുമെന്ന് താരങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ കാര്യം അങ്ങനെയല്ല. പരമ്പരയോ ടൂര്‍ണമെന്റോ പൂര്‍ത്തിയായിട്ട് തീരുമാനമെടുക്കണമായിരുന്നു.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.

Popular Stories

    Next Story