Top

മൂന്നു കൂറ്റനടികള്‍ കൂടി; ദുബായിയില്‍ ഇന്നു രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

19 Sep 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നു കൂറ്റനടികള്‍ കൂടി; ദുബായിയില്‍ ഇന്നു രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
X

കോവിഡ് മഹാമാരിയെത്തുടര്‍ന്നു നിര്‍ത്തിവച്ച 2021 ഐ.പി.എല്‍. ക്രിക്കറ്റ് യു.എ.ഇയില്‍ ഇന്നു മുംേബൈ-ചെന്നൈ മത്സരത്തോടെ പുനരാരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. കൂറ്റനടികളിലൂടെ 'ഹിറ്റ്മാന്‍' എന്ന പേര് സമ്പാദിച്ച രോഹിതിന്റെ ബാറ്റില്‍ നിന്നു ഇന്നു മൂന്നു സിക്‌സറുകള്‍ പിറന്നാല്‍ ടി20 ക്രിക്കറ്റിലെ തകര്‍പ്പന്‍ നേട്ടങ്ങളിലൊന്നാണ് മുംബൈ നായകനെ തേടിയെത്തുക.

നിലവില്‍ 350 ടി20 മത്സരങ്ങളില്‍ നിന്ന് 397 സിക്‌സറുകളാണ് രോഹിതിന്റെ സമ്പാദ്യം. മൂന്നു സിക്‌സറുകള്‍ കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിതിന് സ്വന്തമാക്കാം.

രോഹിതിനെക്കൂടാതെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ടി20 ക്രിക്കറ്റില്‍ മുന്നൂറിലധികം സിക്‌സറുകള്‍ നേടാനായിട്ടുള്ളത്. 324 സിക്‌സറുകള്‍ നേടിയിട്ടുള്ള സുരേഷ് റെയ്‌നയാണ് ടി20 സിക്‌സറുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം. 315 തവണ സിക്‌സറുകള്‍ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയും, 303 സിക്‌സറുകള്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയുമാണ് ഇക്കാര്യത്തില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

അതേ സമയം ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാനും രോഹിത് തന്നെയാണ്. 207 മത്സരങ്ങളില്‍ 224 സിക്‌സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. 217 സിക്‌സറുകള്‍ പറത്തിയ ധോണിയാണ് ഇക്കാര്യത്തില്‍ രോഹിതിന് പിന്നിലുള്ള ഇന്ത്യന്‍ താരം. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോഡ് യുണേിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 357 തവണയാണ് ഗെയി9ല്‍ പന്ത് നിലംതൊടീക്കാതെ പറത്തിയത്. 245 സിക്‌സറുകളുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് ഇക്കാര്യത്തില്‍ രണ്ടാമന്‍.

Popular Stories

    Next Story