

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ പ്രതീക്ഷയോടെ ഇന്ത്യൻ താരങ്ങൾ. ഇന്ത്യയുടെ അഞ്ച് താരങ്ങളാണ് സെമി കടമ്പ കടന്ന് ഫയൽ പോരാട്ടത്തിലേക്ക് മുന്നേറിയത്. മൂന്ന് വനിതാ താരങ്ങളും രണ്ട് പുരുഷ താരങ്ങളുമാണ് ഇതുവരെ ഫൈനലിലേക്ക് മുന്നേറിയത്. ഇനിയും മത്സര ഫലങ്ങൾ പുറത്തുവരേണ്ടതുണ്ട്.
ബോക്സിങ്ങിൽ വനിതകളുടെ 54 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ പ്രീത് പവാർ ഫൈനൽ പോരിലേക്ക് മുന്നേറിയത്. അതേസമയം ഇന്ത്യയുടെ ജിസ്മിന ലംബോറിയ 57 കിലോ വിഭാഗത്തിലും അരുന്ധതി ചൗധരി 70 കിലോ വിഭാഗത്തിലും ഫൈനലിലേക്ക് കടന്നു.
പുരുഷന്മാരുടെ മത്സരങ്ങളിലേക്ക് വന്നാൽ 55 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ജദുമണി സിംഗ് ഫൈനലിൽ പ്രവേശിച്ചു. കൂടാതെ 80 കിലോ വിഭാഗത്തിൽ കലാശപോരാട്ടത്തിലേക്ക് കുതിച്ച അങ്കുഷ് പംഗലാണ് മറ്റൊരു താരം.
Content highlight: Indian boxers reach finals gold alert