

ഇന്ത്യൻ സൂപ്പർ ലീഗിനോട് ഗുഡ്ബൈ പറഞ്ഞ് ജംഷഡ്‌പൂർ എഫ് സി. ഇനി മുതലുള്ള സീസണുകളിൽ ഭാഗമായിരിക്കില്ലെന്ന് ക്ലബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ഐഎസ്എല്ലിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാലാണ് ക്ലബ്ബിന്റെ ഇപ്പോഴത്തെ ഈ പിന്മാറ്റം.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി കളിക്കില്ലെന്ന് ക്ലബ് വ്യക്തമാക്കിയെങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ വികസനത്തിനും മറ്റും കൂടെ ഉണ്ടാകുമെന്ന് ക്ലബ് അറിയിച്ചു. ഒപ്പം താഴെ തട്ടിലുള്ള പരിശീലനങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പിന്മാറ്റ പ്രഖ്യാപനത്തിലൂടെ ഒൻപത് വർഷം നീണ്ട യാത്രക്കാണ് ക്ലബ് വിരാമമിട്ടിരിക്കുന്നത്.
ജൂലൈ ഇരുപത്തിനകം 55 ലക്ഷം രൂപയുടെ ആദ്യ ഗഡു അടയ്ക്കാനായിരുന്നു ക്ലബ്ബിന് നിർദ്ദേശം ലഭിച്ചിരുന്നത്. എന്നാൽ അത് അടയ്ക്കാൻ ടീമിന് ആയിരുന്നില്ല. സമയപരിധി ജൂലൈ 31 നീട്ടി നൽകിയെങ്കിലും പണം അടയ്ക്കത്തെ ടീം തങ്ങളുടെ പിന്മാറ്റം കായികലോകത്തെ അറിയിക്കുകയായിരുന്നു.
Content highlight: Jamshedpur FC withdraws from Indian Super League