കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; ലോങ്ങ്ജംപിൽ വെള്ളി മെഡലുമായി എം ശ്രീശങ്കർ

പുരുഷന്മാരുടെ ലോങ്ങ്ജംപിലാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ സമ്മാനിച്ചത്

കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; ലോങ്ങ്ജംപിൽ വെള്ളി മെഡലുമായി എം ശ്രീശങ്കർ
dot image

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി ഇന്ത്യയുടെ മലയാളി കരുത്ത് എം ശ്രീശങ്കർ. പുരുഷന്മാരുടെ ലോങ്ങ്ജംപിലാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ സമ്മാനിച്ചത്. 8.09 മീറ്റർ ചാടിയായിരുന്നു താരത്തിന്റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ തന്നെ ശ്രീശങ്കർ 8.09 മീറ്റർ കണ്ടെത്തിയിരുന്നു. എന്നാൽ, അത് മറികടക്കാൻ അടുത്ത അവസരങ്ങളിൽ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിൽ എത്താൻ സാധിച്ചിരുന്നില്ല.

ജമൈക്കൻ താരമാണ് സ്വർണ മെഡലിന് അർഹനായത്. 8.15 മീറ്റർ കണ്ടെത്തിയായിരുന്നു താരത്തിന്റെ മെഡൽ നേട്ടം. അതേസമയം, ആതിഥേയരായ സ്കോട്ലാൻഡിന് തന്നെയാണ് വെങ്കല മെഡൽ ലഭിച്ചത്. 8.08 മീറ്ററായിരുന്നു താരം കണ്ടെത്തിയ ലക്ഷ്യം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം പതിമൂന്നായി ഉയർന്നു.

Content highlight: Murali Sreeshankar wins silver medal in men long jump at Commonwealth Games

dot image
To advertise here,contact us
dot image