

കേവലം ഒരു വര്‍ഷം! പക്ഷേ, റിപ്പോര്‍ട്ടര്‍ സ്‌പോര്‍ട്‌സ് ചാനല്‍ തീര്‍ത്തത് സമാനതകളില്ലാത്ത ചരിത്രമാണ്! മലയാളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികളുടെ പള്‍സറിഞ്ഞ റിപ്പോര്‍ട്ടര്‍ സ്‌പോര്‍ട്‌സ് ചാനലിന് ഇന്ന് ഒന്നാം പിറന്നാള്‍.. ഓരോ കായിക ഇവന്റുകളെയും മികച്ച രീതിയിലാണ് റിപ്പോര്‍ട്ടര്‍ സ്‌പോര്‍ട്‌സ് കായിക പ്രേമികളുടെ ഇടയിലേക്കെത്തിച്ചത്.
അമേരിക്കയില്‍ നടന്ന 2026 ഫുട്‌ബോള്‍ ലോകകപ്പ് അവിസ്മരണീയമാക്കിയ കവറേജായിരുന്നു റിപ്പോര്‍ട്ടര്‍ സ്‌പോര്‍ട്‌സിന്റേത്. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം അതേപടി പ്രേക്ഷകരിലെത്തിച്ച റിപ്പോര്‍ട്ടിങും അവലോകനങ്ങളും റിപ്പോര്‍ട്ടറിനെ വേറിട്ടുനിര്‍ത്തി. ഐപിഎലും കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളും അത്‌ലറ്റിക്‌സ് മത്സരങ്ങള്‍, ഗെയിംസുകള്‍ ഉള്‍പ്പടെ കായികരംഗത്തെ മറ്റനേകം ആവേശനിമിഷങ്ങളും അതേനിമിഷം പകര്‍ത്തി. കേവലം 365 ദിവസത്തിനുള്ളില്‍, 92 കോടിയിലധികം വ്യൂസോടെ, ലക്ഷക്കണക്കിന് മലയാളി കായികപ്രേമികളുടെ ഹൃദയമിടിപ്പായി റിപ്പോര്‍ട്ടര്‍ സ്‌പോര്‍ട്‌സ് മാറി. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചാനലിനെ നെഞ്ചിലേറ്റിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സ്‌പോര്‍ട്‌സിന്റെ ആവേശം ഇനിയും ഇരട്ടിയാകും. കളി കാണാന്‍, കളി അറിയാന്‍ എല്ലാം നിങ്ങള്‍ കൂടെയുണ്ടാകണം! ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഒപ്പമുണ്ടാകണമെന്നാണ് അഭ്യര്‍ഥന. റിപ്പോര്‍ട്ടര്‍ സ്‌പോര്‍ട്‌സിനെ യൂട്യൂബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പിന്തുടരുക. സബ്‌സ്‌ക്രൈബ് ചെയ്യുക. കായിക ആവേശം ഓരോ നിമിഷവും നിങ്ങളുടെ കണ്‍മുന്നിലെത്തുമെന്നാണ് ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്.
content highlights: One Year On, Reporter Sports Soars to Greater Heights