മെഡൽ പ്രതീക്ഷയോടെ ഇന്ത്യൻ താരങ്ങൾ; ഗ്ലാസ്ഗോയിൽ എത്തിയത് 126 അംഗ കായികസംഘം

ഓവോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന ചടങ്ങുകളോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്

മെഡൽ പ്രതീക്ഷയോടെ ഇന്ത്യൻ താരങ്ങൾ; ഗ്ലാസ്ഗോയിൽ എത്തിയത് 126 അംഗ കായികസംഘം
dot image

126 അംഗ കായിക സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് 2026 കോമൺവെൽത്ത് ഗെയിംസിനായി സ്കോട്ലാൻഡിലെ ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ളത്. ഓവോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന ചടങ്ങുകളോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഇന്ത്യയ്ക്ക് ഏറെ പ്രത്യേകിച്ച് കേരളത്തിന് അഭിമാനമായി അഞ്ച് താരങ്ങളാണ് ഗ്ലാസ്ഗോയിലേക്ക് പറന്ന ഇന്ത്യൻ ടീമിൽ ഇടംനേടിയത്.

2022ൽ ബെര്‍മിങ്‌ഹാമിൽ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. അങ്ങനെ ആകെ മൊത്തം 61 മെഡലുകളോടെ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ അന്ന് ഫിനിഷ് ചെയ്തിരുന്നത്.

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിലേക്ക് കായികപ്രേമികളെ വരവേൽക്കാൻ ഫിന്നി കൂടി എത്തിയിട്ടുണ്ട്. യൂണികോൺ മാതൃകയിലുള്ള കഥാപാത്രമാണ് ഇപ്പോൾ കോമൺവെൽത്ത് ഗെയിംസ് മൈതാനങ്ങളിൽ നിറയുന്ന ഫിന്നി. കാണാനും വളരെ ക്യൂട്ട് ആണ് ഈ ഫിന്നി.

Content highlight: Glasgow 2026 Commonwealth Games Indian 126 member contingent arrives

dot image
To advertise here,contact us
dot image