

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് മുന്നോടിയായി കേരളത്തിലെ മികച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രൊജക്റ്റ് ഗെയിം ചേഞ്ചർ' സംഘടിപ്പിക്കുന്നു.
കേരളത്തിലെ അഞ്ച് വേദികളിലായാണ് ഈ ട്രയൽസ് നടക്കുന്നത്. പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന മിടുക്കരായ U23 യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും, വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസണിലെ പ്രമുഖ ക്ലബ്ബുകളുടെ ഭാഗമാകാനും ഇതിലൂടെ അവസരം ലഭിക്കുന്നു.
ഇതിനു പുറമെ ഓപ്പൺ സെലെക്ഷൻ ട്രയൽസ് ഓഗസ്റ്റ് 3ന് തൃശ്ശൂർ കോര്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും
ട്രയൽസ് ഷെഡ്യൂൾ:
കോഴിക്കോട്: ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം – ജൂലൈ 25, 26
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയം – ജൂലൈ 28, 29
തൃശ്ശൂർ: കോർപ്പറേഷൻ സ്റ്റേഡിയം – ഓഗസ്റ്റ് 1, 2 (ഓപ്പൺ കാറ്റഗറി സ്കൗട്ടിംഗ്: ഓഗസ്റ്റ് 3)
എറണാകുളം: അംബേദ്കർ സ്റ്റേഡിയം – ഓഗസ്റ്റ് 5, 6
തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം – ഓഗസ്റ്റ് 8, 9
Content highlights: slk-project game changer kerala football players opportunity