

യുഎഇയിൽ 2026-27 അധ്യയന വർഷത്തിൽ വിവിധ സ്ഥലങ്ങളിലായി നിരവധി പുതിയ സ്വകാര്യ സ്കൂളുകളും യൂണിവേഴ്സിറ്റികളും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന ജനസംഖ്യയും പ്രവാസി കുടുംബങ്ങളുടെ വരവും പരിഗണിച്ചാണ് പുതിയ സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും അനുമതി നല്‍കുന്നത്. ഇവ പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും അതിവേഗം വളരുന്ന റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളിലും സ്ഥാപിതമായ കുടുംബ സൗഹൃദ സ്ഥലങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്.
ദുബായ്, അബുദബി, ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലായി ബ്രിട്ടീഷ്, അമേരിക്കൻ, ഇന്ത്യൻ (CBSE), IB ഉൾപ്പെടെയുള്ള വിവിധ പാഠ്യപദ്ധതികളിലുള്ള സ്കൂളുകളാണ് ആരംഭിക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് പുതിയ സീറ്റുകൾ വിദ്യാർഥികൾക്കായി ലഭ്യമാകും. മാതാപിതാക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും വിവിധ ഫീസ് നിരക്കുകളിലുള്ള സ്കൂളുകളും ലഭ്യമാകുമെന്നതാണ് പ്രധാന പ്രത്യേകത.
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനൊപ്പം, ശാസ്ത്ര-സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കായികം, കല എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആധുനിക സൗകര്യങ്ങളോടെയാകും പുതിയ സ്കൂളുകൾ പ്രവർത്തിക്കുക. സ്മാർട്ട് ക്ലാസ് മുറികൾ, അത്യാധുനിക ലബോറട്ടറികൾ, വിശാലമായ കായിക സൗകര്യങ്ങൾ എന്നിവയും പുതിയ ക്യാമ്പസുകളുടെ ഭാഗമാകും.
ഹാരോ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ദുബായ് പുതിയ അധ്യായന വര്‍ഷത്തില്‍ ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ 80,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹമാണ് പ്രതിവര്‍ഷം ഫീസായി വരുന്നത്. ഇത് നഗരത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സ്‌കൂള്‍ ക്യാമ്പസാണെന്ന സവിശേഷതയും ഉണ്ട്. 1800 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഇവിടെ സാധിക്കും. അടുത്തത് ആഷ് മൗണ്ട് സ്‌കൂള്‍ ആണ്. ഇവിടെ ഫീസ് പ്രതിവര്‍ഷം 52000 ദിര്‍ഹം മുതല്‍ 75000 ദിര്‍ഹം വരെയാണ്. ഇത് ഒരു International Baccalaureate സ്ഥാപനമാണ്. ഓഗസ്റ്റ് മാസത്തില്‍ സ്‌കൂള്‍ തുറക്കും. 3 നുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ വിദ്യാഭ്യാസം നല്‍കുന്നത്.
മറ്റൊരു സ്‌കൂള്‍ ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമി (ഡിഐഎ) ടൗണ്‍ സ്‌ക്വയര്‍ ആണ്. ഇവിടെ പ്രതിവര്‍ഷം ഫീസ് വരുന്നത് 49000 ദിര്‍ഹം മുതല്‍ 70500 ദിര്‍ഹം വരെയാണ്. പ്രീ-കെ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കുന്നത്. അടുത്തത് ക്വീന്‍ എലിസബത്ത്‌സ് സ്‌കൂള്‍ ബാര്‍നെറ്റ്- ദുബായ് സ്‌പോര്‍സ് സിറ്റിയാണ്. ഇവിടെ പ്രതിവര്‍ഷം 70125 ദിര്‍ഹം മുതല്‍ 102453 ദിര്‍ഹം വരെയാണ് ഫീസ് വരുന്നത്. നഴ്‌സറി മുതല്‍ എട്ടാം തരം വരെയാണ് ഇവിടെ അഡ്മിഷന്‍ ലഭിക്കുന്നത്. റാഫിള്‍സ് വേള്‍ഡ് അക്കാദമി ഷാര്‍ജ സ്‌കൂളാണ് മറ്റൊന്ന്. 40,000 ദിര്‍ഹം മുതല്‍ 64,000 ദിര്‍ഹം വരെയാണ് ഇവിടെ പ്രതിവര്‍ഷം ഫീസായി വരുന്നത്. പ്രീ-കെ മുതല്‍ എട്ടാം തരം വരെയാണ് ഇവിടെ അഡ്മിഷന്‍ ലഭിക്കുക. അടുത്തത് അംബാസഡര്‍ ഇന്റര്‍നാഷണല്‍ അക്കാദമി മന്‍ഖൂല്‍ ആണ് അടുത്തത്. 45,000 മുതല്‍ 69,000 ദിര്‍ഹം വരെയാണ് ഇവിടെ പ്രതിവര്‍ഷം ഫീസായി വരുന്നത്. ഇവിടെ പ്രീ-കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഉള്ളത്.
Content Highlight: The UAE is welcoming the new academic year with the opening of several new schools across the Emirates