'ബാഡ്മിന്റൺ നിങ്ങളെ മിസ് ചെയ്യും, ഒപ്പം ഞാനും'; കരോളിന മാരിന്റെ വിരമിക്കലിൽ വൈകാരിക കുറിപ്പുമായി പിവി സിന്ധു

പരിക്ക് നിരന്തരം വേട്ടയാടുന്നതിരെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്പെയിനിന്റെ കരോളിന മാരിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്

'ബാഡ്മിന്റൺ നിങ്ങളെ മിസ് ചെയ്യും, ഒപ്പം ഞാനും'; കരോളിന മാരിന്റെ വിരമിക്കലിൽ വൈകാരിക കുറിപ്പുമായി പിവി സിന്ധു
dot image

കഴിഞ്ഞ കുറെ വർഷങ്ങളായി ബാഡ്മിന്റൺ ആരാധകർക്കിടയിൽ ശ്രദിക്കപ്പെട്ട രണ്ട് പേരുകളാണ് കരോളിന മാരിനും പിവി സിന്ധുവും. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ പോരാട്ടങ്ങൾ ആരാധക മനസുകളിൽ നിന്ന് അത്ര വേഗം മായുന്നതല്ല. എന്നാൽ, പരിക്ക് നിരന്തരം വേട്ടയാടുന്നതിരെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്പെയിനിന്റെ മാരിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വാർത്തയറിഞ്ഞതിന് പിന്നാലെ വൈകാരികകുറിപ്പ് തന്റെ എക്‌സിൽ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ബാഡ്മിന്റൺ താരമായ പിവി സിന്ധു.

'ചില എതിരാളികൾ നിങ്ങളുടെ യാത്രയുടെ ഭാഗമായിരിക്കും. എനിക്ക് അതിലൊരാളാണ് കരോളിന മാരിൻ. 15 - 16 വയസ്സുള്ളപ്പോഴാണ് നമ്മൾ തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയത്. പിന്നീടങ്ങോട്ട് എത്ര തവണ പോരടിച്ചു. ശരിയാണ്, കോർട്ടിൽ തങ്ങളുടെ ആവേശവും ശബ്‌ദവും തന്ത്രവുമെല്ലാം എന്നെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. തങ്ങളുടെ വേഗതയും കഴിവും പോരാട്ടമികവുമൊന്നും ആർക്കും പിന്നിലായിരുന്നില്ല. കളിക്കളത്തിൽ എതിരാളികൾ ആണെങ്കിലും കോർട്ടിന് പുറത്ത് നമ്മൾ നല്ല ബന്ധം തന്നെയാണ് പുലർത്തുന്നത്.' സിന്ധു കുറിച്ചു. എല്ലാ പോരാട്ടങ്ങൾക്കും ലഭിച്ച പാഠങ്ങൾക്കും എല്ലാറ്റിനുപരി സൗഹൃദത്തിനും നന്ദി പറഞ്ഞ താരം, സന്തോഷകരമായ വിരമിക്കൽ ആശംസിച്ചതിനൊപ്പം ബാഡ്മിന്റൺ നിങ്ങളെ മിസ് ചെയ്യുന്നതോടൊപ്പം ഞനും നിങ്ങളെ മിസ് ചെയ്യും എന്ന പറഞ്ഞാണ് കറുപ്പ് അവസാനിപ്പിച്ചത്.

Content highlight: PV Sindhu's emotional note on Carolina Marin's retirement

dot image
To advertise here,contact us
dot image