
ഇന്ത്യ-പാകിസ്താൻ ഹസ്തദാന വിവാദം വീണ്ടും. ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസ് 2025-ലെ ഇന്ത്യ-പാകിസ്താൻ കബഡി മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ പാക് ക്യാപ്റ്റന് കൈകൊടുക്കാൻ തയ്യാറായില്ല.
𝐁𝐑𝐄𝐀𝐊𝐈𝐍𝐆 🚨 : No Hand shake Between India & Pakistan at 3rd asian youth games 🤝❌#3rdasianbeachgames #INDvPAK #kabadditime pic.twitter.com/2ZNBx0u3IM
— Kabaddi Time (@Kabadditime) October 20, 2025
കളി തുടങ്ങുന്നതിന് മുന്നോടിയായി റഫറിയുടെ സാന്നിധ്യത്തിൽ നടന്ന ടോസിനിടെ, പാകിസ്താൻ ടീം ക്യാപ്റ്റൻ കൈ നീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ അത് ഒഴിവാക്കുകയായിരുന്നു. വാശിയേറിയ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യൻ യുവ ടീം വിജയം സ്വന്തമാക്കി. 81-26 നിലയിലായിരുന്നു സ്കോർ.
നേരത്തെ ഏഷ്യ കപ്പിൽ ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് വിസമ്മതിച്ചതിനെ തുടർന്ന് വലിയ വിവാദങ്ങളും ചർച്ചകളും ഉണ്ടായിരുന്നു. ശേഷം വനിതാ ലോകകപ്പിലും ഇന്ത്യ പാകിസ്താന് കൈക്കൊടുത്തില്ല. പഹല്ഗാം ഭീകരാക്രമണ പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളുടെയും ഇടയിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അത്.
Content Highlights:asian youth games , no handshake between india and pakistan