നീരജ് ചോപ്ര ഫൈനലിൽ; ആദ്യ ഏറിൽ തന്നെ യോഗ്യതാ മാർക്ക് കടന്നു

84.50 മീറ്ററായിരുന്നു യോഗ്യത നേടാൻ മറികടക്കേണ്ടിയിരുന്ന ദൂരം

നീരജ് ചോപ്ര ഫൈനലിൽ; ആദ്യ ഏറിൽ തന്നെ യോഗ്യതാ മാർക്ക് കടന്നു
dot image

ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ് ജാവ്‌ലിൻ ത്രോ ഫൈനലിൽ പ്രവേശിച്ച് നീരജ് ചോപ്ര. യോഗ്യതാ റൗണ്ടിൽ 84.85 മീറ്റർ ദൂരത്തിൽ എറിഞ്ഞാണ് ചോപ്ര യോഗ്യത നേടിയത്. ആദ്യ അവസരത്തിൽ തന്നെ ചോപ്ര ഫൈനലിലേക്ക് ടിക്കെറ്റെടുത്തു.

84.50 മീറ്ററായിരുന്നു യോഗ്യത നേടാൻ മറികടക്കേണ്ടിയിരുന്ന ദൂരം. നീരജ് ഇത് അനായാസം മറികടക്കുകയും ചെയ്തു. യോഗ്യത നേടിയതിന് ശേഷം അദ്ദേഹത്തിന് വേണ്ടി ആരാധകർ ആർപ്പുവിളിച്ചിരുന്നു. ജാവ്‌ലിൻ ത്രോ ഫൈനൽ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ആരംഭിക്കുക. മറ്റൊരു ഇന്ത്യക്കാരനായ സച്ചിൻ യാദവിന് ആദ്യ അവസരത്തിൽ യോഗ്യത നേടാൻ സാധിച്ചില്ല.

Content Highlights- Neeraj Chopra Qualified to Finals of World Athletic championship

dot image
To advertise here,contact us
dot image