മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

തിരുവോണനാളിലായിരുന്നു സംഭവം

മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു
dot image

തൃശൂർ: മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. വടക്കാഞ്ചേരി തെക്കുംകര സ്വദേശി ശശിധരന്റെ കാലിലാണ് വെള്ളമൊഴിച്ച് പൊള്ളിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്. ശശിധരൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണനാളിലായിരുന്നു സംഭവം. പരാതി നൽകിയിട്ടും പ്രതികളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്ന് ശശിധരന്റെ കുടുംബം പറഞ്ഞു. ഇരുകാലുകളിലും പൊള്ളലേറ്റിട്ടുണ്ട്. സൂര്യാഘാതം ഏറ്റതല്ലെന്നും തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലാണെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി ശശിധരന്റെ ഭാര്യ പറഞ്ഞു.

Content Highlights: Complaint of elderly man's leg pouring boiling water

dot image
To advertise here,contact us
dot image