കഴുകി വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രം പോരാ; അടിവസ്ത്രം കൃത്യമായ സമയത്ത് മാറ്റിയില്ലെങ്കില്‍!

അടിവസ്ത്രം മാറ്റേണ്ട സമയമായി എന്ന് എങ്ങനെ മനസിലാക്കാം? പഴയ അടിവസ്ത്രം ആരോഗ്യത്തെ ബാധിക്കും

കഴുകി വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രം പോരാ; അടിവസ്ത്രം കൃത്യമായ സമയത്ത് മാറ്റിയില്ലെങ്കില്‍!
dot image

ഇപ്പോഴും വളരെ നാളുകള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന അടിവസ്ത്രം തന്നെയാണോ ധരിക്കുന്നത്. പുറമേ എത്രനല്ല വസ്ത്രം ധരിച്ചാലും അടിവസ്ത്രം പഴകിയതാണെങ്കില്‍ അത് ഒട്ടുംനല്ലതല്ല. വ്യക്തിശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കഴുകി ഉപയോഗിക്കുന്നു എന്ന് പറഞ്ഞാലും അത് സുരക്ഷിതമല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പുറമെയുള്ള വസ്ത്രങ്ങളെ അപേക്ഷിച്ച് അടിവസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടികിടക്കുന്നവയാണ്. അവയില്‍ വിയര്‍പ്പ്, ബാക്ടീരിയ, നശിച്ച ചര്‍മ്മകോശങ്ങള്‍ , ദുര്‍ഗന്ധം എന്നിവയെല്ലാം ഉണ്ടാവാം.

ഒരു അടിവസ്ത്രം എത്രനാള്‍ ഉപയോഗിക്കാം? എപ്പോഴാണ് അവ ഉപേക്ഷിക്കേണ്ടത്?

വസ്ത്രങ്ങള്‍ എത്രനാള്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ട് എന്നതിലല്ല കാര്യം. അവയ്ക്ക് എപ്പോഴും ഒരു കാലാവധി ഉണ്ട്. ഓരോ 6 അല്ലെങ്കില്‍ 12 മാസം കൂടുമ്പോള്‍ അടിവസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. കാരണം അടിവസ്ത്രങ്ങളില്‍ ബാക്ടീരിയ, ഫംഗസ് എന്നിവ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. പഴയ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അവയിലൂടെ ചര്‍മ്മത്തിന് അലര്‍ജ്ജി, അണുബാധ, ചൊറിച്ചില്‍ തുടങ്ങി പല തരത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അടി വസ്ത്രങ്ങള്‍ എപ്പോഴും കഴുകി വൃത്തിയാക്കുകയും കൃത്യമായ സമയത്തിനുളളില്‍ മാറ്റി പുതിയവ വാങ്ങുകയും വേണം.

എന്നും കഴുകിയാല്‍ മാത്രം പോര

ഇടയ്ക്കിടെ കഴുകി വൃത്തിയാക്കിയാലും തുണിയുടെ നാരുകളില്‍ സൂക്ഷ്മ ദ്വാരങ്ങള്‍ രൂപം കൊള്ളുന്നു. ഈ ചെറിയ ദ്വാരങ്ങളില്‍ ബാക്ടീരിയ, ഫംഗസ്, മൃത ചര്‍മ്മകോശങ്ങള്‍, ശരീരസ്രവങ്ങള്‍ എന്നിവ തങ്ങിനില്‍ക്കുന്നു. ഇവയെ കഴുകുന്നതിലൂടെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയില്ല. പഴയ അടിവസ്ത്രങ്ങള്‍ വൃത്തിഹീനമാണെന്ന് മാത്രമല്ല, സ്ഥിരമായ ദുര്‍ഗന്ധത്തിന് കാരണമാകുകയും ചര്‍മ്മ അണുബാധയോ അലര്‍ജിയോ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പഴയ അടിവസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ സമയമായി എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍

1 ഇലാസ്തികത നഷ്ടപ്പെടല്‍: അടിവസ്ത്രങ്ങള്‍ ഇലാസ്തികത നഷ്ടടപ്പെട്ട് അയഞ്ഞതാണെങ്കില്‍, പ്രത്യേകിച്ച് ബ്രാകള്‍ക്കും മറ്റും. അത് മാറ്റേണ്ട സമയമായി എന്നാണ് അര്‍ഥം.

2 തുണിയുടെ കനം കുറയുക അല്ലെങ്കില്‍ ചെറിയ ദ്വാരങ്ങള്‍ ഉണ്ടാവുക

3 കറകള്‍: കഴുകി കളഞ്ഞാലും പോകാത്ത രീതിയില്‍ അടിവസ്ത്രങ്ങളില്‍ ശരീരസ്രവങ്ങള്‍ പുരണ്ട കറകള്‍ ഉണ്ടെങ്കില്‍ അവയില്‍ ബാക്ടീരിയകള്‍ ഉണ്ടാകാം.

4 തുടര്‍ച്ചയായ ദുര്‍ഗന്ധം: കഴുകിയതിനു ശേഷവും ദുര്‍ഗന്ധം നിലനില്‍ക്കുന്നത് ബാക്ടീരിയ അടിഞ്ഞുകൂടുന്നതിനെ സൂചിപ്പിക്കുന്നു.

5 മങ്ങിയ നിറം: മങ്ങിയ നിറം തുണിയുടെ ജീര്‍ണ്ണതയുടെ വ്യക്തമായ സൂചനയാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1 ഓരോ 6 മുതല്‍ 12 മാസം വരെ അടിവസ്ത്രങ്ങള്‍ മാറ്റുക

2 വെള്ളം മാത്രം ഉപയോഗിക്കാതെ, സോപ്പ് ഉപയോഗിച്ച് ദിവസവും കഴുകുക.

3 കോട്ടണ്‍ പോലുള്ള ഇടാന്‍ സുഖമുള്ള തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക.

4 ഒരേ അടിവസ്ത്രം ഒരു ദിവസത്തില്‍ കൂടുതല്‍ ധരിക്കുന്നത് ഒഴിവാക്കുക.

Content Highlights :How do you know when it's time to change your underwear?

dot image
To advertise here,contact us
dot image