ഒന്നാം റാങ്കിന് പിന്നാലെ സെഞ്ച്വറിയുമായി മന്ദാന; ഓസീസ് വനിതകൾക്ക് നേരെ ഇന്ത്യ ശക്തമായ നിലയിൽ

ഓസ്‌ട്രേലിയ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി

ഒന്നാം റാങ്കിന് പിന്നാലെ സെഞ്ച്വറിയുമായി മന്ദാന; ഓസീസ് വനിതകൾക്ക് നേരെ ഇന്ത്യ ശക്തമായ നിലയിൽ
dot image

ഓസ്‌ട്രേലിയ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി. 91 പന്തിൽ 14 ഫോറുകളും നാല് സിക്‌സറും അടക്കം താരം 117 റൺസ് നേടി പുറത്തായി. താരത്തിന്റെ ഏകദിന കരിയറിലെ പന്ത്രണ്ടാം സെഞ്ച്വറിയാണിത്.

മന്ദാനയുടെ സെഞ്ച്വറികരുത്തിൽ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിട്ടുണ്ട്. പ്രിതിക റാവൽ (25),ഹർലീൻ ഡിയോൾ (10), ഹർമൻപ്രീത് കൗർ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രേണുക സിംഗ്, അരുന്ധതി റെഡ്ഡി എന്നിവര്‍ ടീമിലെത്തി.

ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഡാര്‍സി ബ്രൗണ്‍, ജോര്‍ജിയ വോള്‍ എന്നിവര്‍ ടീമിലെത്തി. ആദ്യ ഏകദിനത്തില്‍ തോല്‍വി ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്.

Content Highlights: Mandhana hits century after securing top spot; India vs Australian women

dot image
To advertise here,contact us
dot image