ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് നേട്ടം; സ്വർണവുമായി ജെയ്‌സ്മിൻ ലംബോറിയ, നുപുറിന് വെള്ളി

പോളണ്ടിന്റെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ജൂലിയ സെറെമെറ്റയെ ആണ് ജെയ്‌സ്മിൻ ലംബോറിയ പരാജയപ്പെടുത്തിയത്.

ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് നേട്ടം; സ്വർണവുമായി ജെയ്‌സ്മിൻ ലംബോറിയ, നുപുറിന് വെള്ളി
dot image

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജെയ്‌സ്മിൻ ലംബോറിയയ്ക്ക് സ്വർണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. പോളണ്ടിന്റെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ജൂലിയ സെറെമെറ്റയെ ആണ് ജെയ്‌സ്മിൻ ലംബോറിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആരംഭത്തിൽ പോയന്റ് നഷ്ടമായെങ്കിലും പിന്നീട് ജെയ്‌സ്മിൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. മത്സരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരിത്രം കുറിക്കാനും അവർക്ക് സാധിച്ചു.

2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജെയ്‌സ്മിൻ. 2024 പാരിസ് ഒളിമ്പിക്‌സിൽ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവർപൂളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തിൽ താരം സ്വർണം നേടുകയായിരുന്നു.

പ്രീ-ക്വാർട്ടറിൽ ബ്രസീലിന്റെ പാൻ അമേരിക്കൻ ചാമ്പ്യൻ ജൂസിലീൻ സെർക്വീര റോമുവിനെ 5-0 നും, ക്വാർട്ടർ ഫൈനലിൽ ഉസ്ബകിസ്താന്റെ ഖുമറോനോബു മമജോനോവയെ 5-0നും തറപറ്റിച്ചും സെമിഫൈനലിൽ വെനിസ്വേലയുടെ ഒമിലെൻ കരോലിന അൽകാല സേവികയെ 5-0 ന് പരാജയപ്പെടുത്തിയുമാണ് അവസാന ജെയ്‌സ്മിൻ ഫൈനൽ മത്സരത്തിനെത്തിയത്.

80+ കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ നുപുർ ഷിയോറൺ വെള്ളി മെഡൽ നേടി, ലോക വേദിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളാണിവ.

Content HIghlights- World Boxing Championships 2025:Jaismine Lamboria got Gold and Nupur Bags Silver

dot image
To advertise here,contact us
dot image