
വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടത്തിനരികെ കാലിടറി ഇന്ത്യ. കലാശപ്പോരിൽ ആതിഥേയരായ ചൈനയോട് ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായി.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ പെനാൽറ്റി കോർണറിൽനിന്ന് സ്കോർ ചെയ്ത് നവനീത് കൗർ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ, 21ാം മിനിറ്റിൽ സിക്സിയ ഔവിലൂടെ തിരിച്ചടിച്ച് ചൈന സമനില പിടിച്ചു. 41ാം മിനിറ്റിൽ ഹോങ് ലിയിലൂടെ ചൈന മുന്നിലെത്തി. 51ാം മിനിറ്റിൽ മെയ്റോങ് സൂവും 53ൽ ജിയാക്വി ഷോങ്ങും ലക്ഷ്യം കണ്ടതോടെ ഇന്ത്യ പരാജയം സമ്മതിച്ചു.
Content Highlights: China beats India 4-1 in Women’s Hockey Asia Cup final