12-ാം തവണ! സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തുന്നത് ഹോബിയാക്കി പോള്‍ വോള്‍ട്ട് താരം ഡുപ്ലാന്റിസ്‌

സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിലാണ് ഡുപ്ലാന്റിസ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്

dot image

പോൾ വോൾട്ടിൽ പന്ത്രണ്ടാം തവണയും ലോക റെക്കോര്‍ഡ് തിരുത്തി സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലെന്റിസ്. 6.28 മീറ്ററാണ് പുതിയ ഉയരം. സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിലാണ് ഡുപ്ലാന്റിസ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 6.27 മീറ്റര്‍ ചാടി 11ാം വട്ടം റെക്കോര്‍ഡ് തിരുത്തിയ ഡുപ്ലാന്റിസ് മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് അത് തിരുത്തിയത്. സ്വന്തം നാട്ടിൽ ആദ്യമായാണ് ഇരുപത്തഞ്ചുകാരൻ റെക്കോര്‍ഡ് നേടുന്നത്. സ്‌റ്റോക്ഹോം സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികളാണ് മത്സരം കാണാനെത്തിയിരുന്നത്.

2020 മുതലാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ ആരംഭിച്ചത്. രണ്ട് തവണ ഒളിംപിക്‌സ് ചാംപ്യന്‍ കൂടിയായ ആളാണ് ഡുപ്ലാന്റിസ്. 2020ല്‍ 6.17 മീറ്റര്‍ ​ദൂരം പിന്നിട്ടാണ് ഡുപ്ലാന്റിസ് ആദ്യമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. പിന്നീട് 6.18, 6.19, 6.20, 6.21, 6.22, 6.23, 6.24, 6.25, 6.26, 6.27 എന്നീ ദൂരങ്ങളാണ് താരം താണ്ടിയത്.

Content Highlights: Armand Duplantis soars to pole vault world record for 12th time

dot image
To advertise here,contact us
dot image