ഒരു പിഴവില്‍ നഷ്ടമായത് കിരീടം; പരാജയത്തില്‍ ഹൃദയം തകര്‍ന്ന് ഗുകേഷ്|വീഡിയോ

മത്സര ശേഷവും താന്‍ ചെയ്ത പിഴവിനെയോര്‍ത്ത് ഗുകേഷ് നിരാശപ്പെടുന്നുണ്ടായിരുന്നു

dot image

നോര്‍വേ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഏഴാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍. ഇന്ത്യയുടെ ലോക ചെസ് ചാംപ്യന്‍ ഡി ഗുകേഷ് ഫാബിയാനോ കരുവാനയോട് പരാജയം വഴങ്ങിയതോടെയാണ് കാള്‍സന് കിരീടം സ്വന്തമായത്. കരുവാനയ്‌ക്കെതിരായ മത്സരത്തില്‍ അവസാന റൗണ്ടിലെ പിഴവിലാണ് ഗുകേഷിന് കിരീടം അടിയറവ് പറയേണ്ടിവന്നത്.

കരുവാനയ്‌ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ നിരാശ പ്രകടിപ്പിക്കുന്ന ഗുകേഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. നോര്‍വേ ചെസ് കിരീടം നേടിയിരുന്നുവെങ്കില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനവും ഗുകേഷിന് സ്വന്തമാക്കാമായിരുന്നു. എന്നാല്‍ നിര്‍ണായക സമയത്തെ പിഴവില്‍ ഇന്ത്യന്‍ താരത്തിന് കിരീടം നഷ്ടമാവുകയായിരുന്നു.

മത്സരശേഷവും താന്‍ ചെയ്ത പിഴവിനെയോര്‍ത്ത് ഗുകേഷ് നിരാശപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ക്ലോക്കില്‍ രണ്ട് സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെ ഗുകേഷ് പരാജയം സമ്മതിക്കുകയായിരുന്നു. കിരീട പ്രതീക്ഷകള്‍ തകര്‍ന്നതോടെ താരം ഫാബിയാനോയ്ക്ക് മുന്നില്‍ മുഖം പൊത്തി ഇരുന്നു.

കരുവാനയ്ക്കെതിരെ ഗുകേഷ് സമനില നേടിയിരുന്നെങ്കില്‍ കിരീടം രണ്ട് ഗെയിമുകളില്‍ തീരുമാനിക്കപ്പെടുമായിരുന്നു. കിരീടത്തിനായി മത്സരിച്ചിരുന്ന ഗുകേഷ്, 2018 ലെ ചാമ്പ്യനായ കരുവാനയ്‌ക്കെതിരായ അവസാന മത്സരത്തില്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടു. വൈകിയാണെങ്കിലും ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 17 വയസ്സുള്ള ഇന്ത്യന്‍ താരത്തിന് നിര്‍ണായകഘട്ടത്തില്‍ സമയം നഷ്ടപ്പെടുകയായിരുന്നു.

അതേസമയം അര്‍ജുന്‍ എറിഗൈസിക്കെതിരായ അവസാന റൗണ്ട് ഗെയിം പ്രതികൂലമായ സ്ഥാനത്ത് നിന്ന് സമനിലയില്‍ പിരിഞ്ഞ് കാള്‍സണ്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. കരുവാന 15.5 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 14.5 പോയിന്റുമായി ഗുകേഷ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോള്‍ 16 പോയിന്റുകള്‍ നേടി കാള്‍സണ്‍ തന്റെ ഏഴാമത്തെ നോര്‍വേ ചെസ് കിരീടം സ്വന്തമാക്കി.

Content Highlights: Heartbroken D Gukesh buries head in hands after decisive Norway Chess game loss, Video Goes Viral

dot image
To advertise here,contact us
dot image