'മീശ പിരിച്ചതുകൊണ്ട് നരസിംഹം പോലെയുള്ള സിനിമ പ്രതീക്ഷിക്കരുത്'; അതിമനോഹരത്തെ കുറിച്ച് ആന്റണി പെരുമ്പാവൂർ

ക്രിസ്മസ് റിലീസായിട്ടാണ് 'അതിമനോഹരം' ഒരുങ്ങുന്നത്

'മീശ പിരിച്ചതുകൊണ്ട് നരസിംഹം പോലെയുള്ള സിനിമ പ്രതീക്ഷിക്കരുത്'; അതിമനോഹരത്തെ കുറിച്ച് ആന്റണി പെരുമ്പാവൂർ
dot image

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'അതിമനോഹരം'ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീശ പിരിച്ചുവരുന്നു എന്നതുകൊണ്ട് മാത്രം ഒരു നരസിംഹം പോലെയുള്ള സിനിമ ആരും പ്രതീക്ഷിക്കരുത് എന്നാണ് സിനിമയെ കുറിച്ചുള്ള പ്രതീക്ഷ ചോദിച്ചപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

'ഏറ്റവും വലിയ വിജയം പ്രതീക്ഷിക്കുന്നു. അത് സംഭവിക്കട്ടെ അതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. മീശ പിരിച്ചുവരുന്നു എന്നതുകൊണ്ട് മാത്രം ഒരു നരസിംഹം പോലെയുള്ള സിനിമ ആരും പ്രതീക്ഷിക്കരുത്. ഒരു തരുണ്‍മൂര്‍ത്തിയുടെ മീശ പിരിച്ചിട്ടുള്ള സിനിമ അത്തരത്തില്‍ പ്രതീക്ഷിച്ചാല്‍ മതി'- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Also Read:

നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്.

Content Highlights: Antony Perumbavoor has stated that one should not expect something as spectacular as the movie 'Narasimham'. 'Athimanoharam' is being prepared for a Christmas release.

dot image
To advertise here,contact us
dot image