സെമിയില്‍ ജോക്കോവിച്ചിനെ വീഴ്ത്തി; ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ സിന്നര്‍- അല്‍കാരസ് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം

ഇറ്റലി താരം ലോറൻസോ മുസേറ്റി പരിക്കേറ്റ് പിൻമാറിയതോടെയാണ് നിലവിലെ ചാംപ്യനായ അൽകാരസ് ഫൈനൽ ഉറപ്പിച്ചത്

dot image

ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസ് – യാനിക് സിന്നർ പോരാട്ടം. വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് യാനിക് സിന്നർ ഫൈനൽ ഉറപ്പിച്ചത്. സ്കോർ 6-4, 7-5, 7-6 (7-3). ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം.

24 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിനെതിരേ സിന്നറിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ടൈ ബ്രേക്കറിലായിരുന്നു യാനിക് സിന്നർ മൂന്നാം സെറ്റ് സ്വന്തമാക്കിയത്. ഇതോടെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അൽകാരസ്- സിന്നർ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് വഴിയൊരുങ്ങിയത്.

സെമിയിൽ ഇറ്റലി താരം ലോറൻസോ മുസേറ്റി പരിക്കേറ്റ് പിൻമാറിയതോടെയാണ് നിലവിലെ ചാംപ്യനായ അൽകാരസ് ഫൈനൽ ഉറപ്പിച്ചത്. സെമിയുടെ ആദ്യ സെറ്റ് 6–4ന് മ്യുസെറ്റി നേടിയപ്പോൾ, രണ്ടാം സെറ്റ് 6–7 (3–7)ന് അൽകാരസ് പിടിച്ചെടുത്തിരുന്നു. ഇറ്റാലിയൻ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്ന് ടൈ ബ്രേക്കറിലായിരുന്നു അൽകാരസ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റും അൽകാരസ് നേടി. നാലാം സെറ്റിൽ സ്പാനിഷ് താരം 2–0ന് മുന്നിൽ നിൽക്കെയായിരുന്നു മുസെറ്റിയുടെ പിൻമാറ്റം. നാലു തവണ ഗ്രാൻഡ് സ്ലാം വിജയിച്ചിട്ടുള്ള അൽകാരസ് കഴിഞ്ഞ തവണയാണ് റോലൻഡ് ഗാരോസിൽ കന്നിക്കിരീടം നേടിയത്.

Content Highlights: French Open: Flawless Sinner beats Novak Djokovic to set up final vs Carlos Alcaraz

dot image
To advertise here,contact us
dot image