
ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിൽ യാനിക് സിന്നർ ക്വാർട്ടർ ഫൈനലിൽ. ആന്ദ്ര റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് യാനിക് സിന്നർ ഫ്രഞ്ച് ഓപൺ ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്. 6-1, 6-3, 6-4 എന്ന സ്കോറിനാണ് സിന്നറുടെ വിജയം. ഇതോടെ ആദ്യ റൗണ്ടിലും പ്രീക്വാർട്ടറിലുമായി നടന്ന നാല് മത്സരങ്ങളിൽ 12ലും സിന്നർ വിജയിച്ചു. ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ റൂബ്ലേവ് നന്നായി കളിച്ചെങ്കിലും യാനിക് സിന്നറുടെ പോരാട്ടത്തിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
വിജയത്തിൽ വളരെ സന്തോഷമെന്നാണ് സിന്നർ മത്സരശേഷം പ്രതികരിച്ചത്. അഞ്ച് സെറ്റുകളിൽ എപ്പോൾ വേണമെങ്കിലും എതിരാളിക്ക് മികച്ച പ്രകടനം നടത്താൻ അവസരമുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളെ എനിക്ക് മറികടന്ന് മികച്ച പ്രകടനം നടത്താൻ സാധിച്ചു. സിന്നർ കൂട്ടിച്ചേർത്തു.
ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ മാസമാണ് യാനിക് സിന്നർ ടെന്നിസ് കോർട്ടിലേക്ക് തിരികെയെത്തിയത്. മൂന്ന് മാസത്തെ സസ്പെൻഷന് ശേഷം കളിച്ച ഇറ്റാലിയൻ ടെന്നിസ് ടൂർണമെന്റിൽ ഫൈനലിൽ എത്താനും സിന്നറിന് സാധിച്ചു. എന്നാൽ കിരീടപ്പോരിൽ കാർലോസ് അൽകാരസിനോട് സിന്നർ പരാജയപ്പെടുകയായിരുന്നു.
Content Highlights: Sinner enters French Open 2025 quarterfinals with drubbing of Rublev