ചരിത്രം കുറിച്ച് നൊവാക് ജോക്കോവിച്ച്; ഫ്രഞ്ച് ഓപൺ ടെന്നിസിൽ 100 വിജയങ്ങൾ നേടിയ രണ്ടാമൻ

ക്വാർട്ടറിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് ജോക്കോവിച്ചിന്റെ എതിരാളി

dot image

ഫ്രഞ്ച് ഓപൺ ടെന്നിസിൽ ചരിത്ര നേട്ടം സ്വന്തമാക്കി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപൺ ടെന്നിസിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് ജോക്കോവിച്ച്. ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് താരം കാമറൂൺ നോറിയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. സ്കോർ 6–2, 6–3, 6–2.

ക്വാർട്ടറിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് ജോക്കോവിച്ചിന്റെ എതിരാളി. ഓസ്ട്രേലിയൻ ഓപണിൽ 99 വിജയങ്ങളും വിമ്പിൾഡനിൽ 97 വിജയങ്ങളും യുഎസ് ഓപണിൽ 90 വിജയങ്ങളും 38കാരനായ ജോക്കോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്. ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗ്രാൻഡ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടമാണ് ജോക്കോവിച്ചിന് മുന്നിൽ ഇനിയുള്ളത്. ഓസ്ട്രേലിയൻ മുൻ വനിത താരം മാർ​ഗരറ്റ് കോർട്ടിന്റെ ​ഗ്രാൻഡ്സ്ലാം നേട്ടത്തിനൊപ്പമാണ് ജോക്കോവിച്ച് ഇപ്പോഴുള്ളത്. ഇരുവരും 24 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കി.

അതിനിടെ ഫ്രഞ്ച് ഓപൺ പുരുഷ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ നിലവിലെ ചാംപ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസ്, ഇറ്റാലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ, ഇറ്റലിയുടെ തന്നെ ലോറൻസോ മുസറ്റി, യുഎസ് താരങ്ങളായ ഫ്രാൻസിസ് ടിഫോ, ടോമി പോൾ എന്നിവരും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.

Content Highlights: Djokovic Reaches Historic Milestone, 100 French Open Wins

dot image
To advertise here,contact us
dot image