
തിരുവനന്തപുരം: വേൾഡ് പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡിസ്പോർട്ട് ഓപൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. മലയാളിയായ മുഹമ്മദ് ബാസിലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. 100 m- t47 വിഭാഗത്തിൽ 11.06 സെക്കൻ്റ് കൊണ്ട് ഫിനിഷ് ചെയ്താണ് ബാസിൽ സ്വർണം നേടിയത്.
മലപ്പുറം പൊന്നാനി സ്വദേശിയായ ബാസിൽ കഴിഞ്ഞ ഒരു വർഷമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള LNCPE ക്യാംപസ്സിൽ ഹൈ പെർഫോമൻസ് കോച്ച് ശ്രീനിവാസൻ്റെ കീഴിൽ പരിശീലനത്തിലാണ്. ഡൽഹിയിൽ വെച്ചുനടന്ന ഖേലോ ഇന്ത്യാ പാര ഗെയിംസിലും ബാസിൽ സ്വർണ്ണം നേടിയിരുന്നു.
ഈയടുത്ത് ദക്ഷിണ കൊറിയയിൽ വച്ച് നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നേടിയ 5 മെഡലുകൾക്കൊപ്പം ബാസിലിൻ്റെ മെഡൽ കൂടിയാകുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പരിശീലനകേന്ദ്രമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ LNCPE തിരുവനന്തപുരം സെൻ്റർ മാറുകയാണ്.
Content Highlights: Basil from kerala wins gold at World Para Athletics Grand Prix for India