ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യം!; അപൂര്‍വനേട്ടവുമായി ഒല്ലി

പാകിസ്താനെതിരെ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഒല്ലി റോബിൻസൺ.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യം!; അപൂര്‍വനേട്ടവുമായി ഒല്ലി
dot image

പാകിസ്താനെതിരെ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഒല്ലി റോബിൻസൺ. പാകിസ്താനെതിരെ മൂന്നാം ടെസ്റ്റിനിടെയാണ് നേട്ടം.


ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞത് 100 വിക്കറ്റുകളെങ്കിലും വീഴ്ത്തിയ ബൗളർമാരിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡാണ് റോബിൻസൺ സ്വന്തം പേരിലാക്കിയത്.

പാകിസ്താന്റെ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റാണ് താരം നേടിയത്. 19.10 ആണ് റോബിൻസണിന്‍റെ ബോളിംഗ് ശരാശരി. തന്‍റെ 24-ാം ടെസ്റ്റ് മത്സരത്തിലാണ് റോബിൻസൺ 100 വിക്കറ്റ് നേട്ടം തികച്ചത്. ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ തികയ്ക്കുന്ന അഞ്ചാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടത്തിനൊപ്പമെത്താനും റോബിന്‍സണായി.

ഇയാൻ ബോഥം, ഡെറക് അണ്ടർവുഡ്, സ്റ്റീവ് ഹാർമിസൺ, ഗ്രെയിം സ്വാൻ, ടോണി ലോക്ക് എന്നീ ഇംഗ്ലീഷ് ഇതിഹാസങ്ങൾക്കൊപ്പമാണ് റോബിൻസണും ഇടംപിടിച്ചത്.

മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് പാകിസ്താനെ വെറും 33.5 ഓവറില്‍ 133 റൺസിന് ഓൾ ഔട്ടാക്കി റോബിൻസണും ജോഫ്ര ആർച്ചറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജോഷ് ടങ് നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ 39 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ഇംഗ്ലണ്ട് ജയിച്ചിരുന്നു.

content highlights: ollie pope rare test cricket record first time since world war one

dot image
To advertise here,contact us
dot image