സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള 26 അംഗ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന റാങ്കിലുള്ള കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ബ്ലൂ ടൈഗേഴ്‌സ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ വെച്ച് പാനമയെ നേരിടുന്ന ഇന്ത്യ, തുടര്‍ന്ന് ഒക്ടോബര്‍ 3-ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒക്ടോബര്‍ 6-ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ യുറഗ്വായെയും കൊല്‍ക്കത്തയില്‍ വെച്ച് നേരിടും.
ഈ വര്‍ഷം ആദ്യം നടന്ന ഫിഫ ലോകകപ്പില്‍ മത്സരിച്ച പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ ടീമിന് മികച്ച അനുഭവസമ്പത്ത് നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ വെച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. പാനമയ്‌ക്കെതിരായ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 28-ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും.
ആവശ്യമെങ്കില്‍ പ്രധാന സ്‌ക്വാഡിലേക്ക് വിളിക്കുന്നതിനായി നാല് കളിക്കാരെ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്: ഗോള്‍കീപ്പര്‍ ഹൃതിക് തിവാരി, ഡിഫന്‍ഡര്‍മാരായ ചിംഗ്ലന്‍സന സിംഗ് കോണ്‍ഷാം, റോഷന്‍ സിംഗ് നൊറെം, മിഡ്ഫീല്‍ഡര്‍ സുരേഷ് സിംഗ് വാങ്ജാം.
ഇന്ത്യന്‍ ടീമിന്റെ മത്സരക്രമം
സെപ്റ്റംബര്‍ 26: ഇന്ത്യ vs പനാമ (ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബംഗളൂരു)
ഒക്ടോബര്‍ 3: ഇന്ത്യ vs ബ്രസീല്‍ (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)
ഒക്ടോബര്‍ 6: ഇന്ത്യ vs ഉറുഗ്വായ് (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)
content highlights: Four Keralites Included in Indian Squad to Face Brazil in Historic Friendly