'11 വയസ്സുള്ള മകളുണ്ട്, രക്ഷിതാവെന്ന നിലയിൽ ഞാൻ കടന്നുപോകുന്നത് ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെ; പൃഥ്വിരാജ്

'ആൺകുട്ടികളോടും ഇത് തുറന്നു സംസാരിക്കണം, ഉത്തരവാദിത്തം പുരുഷന്മാർക്ക്'

'11 വയസ്സുള്ള മകളുണ്ട്, രക്ഷിതാവെന്ന നിലയിൽ ഞാൻ കടന്നുപോകുന്നത് ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെ;  പൃഥ്വിരാജ്
dot image

ഒരു രക്ഷിതാവെന്ന നിലയിൽ താൻ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം 'ദയ്‌റ'യുടെ ട്രെയിലർ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് 11 വയസ്സുള്ള ഒരു മകളുണ്ട്; ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. സുരക്ഷിതമായത് ഏതാണ്, അല്ലാത്തത് ഏതാണ് എന്ന് അവളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിഷ്കളങ്കമായ ലോകമായിരുന്നുവെങ്കിൽ, എനിക്ക് ഒരിക്കലും അവളോട് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുമായിരുന്നില്ല. എന്നാൽ നാം ജീവിക്കുന്നത് അങ്ങനെയൊരു ലോകത്തല്ലല്ലോ.

പക്ഷേ, ഒരു പൗരനെന്ന നിലയിൽ നമ്മുടെ മക്കളോട് സംസാരിക്കുന്നതിനപ്പുറം നമുക്കെന്താണ് ചെയ്യാൻ കഴിയുക? തെറ്റ് ചെയ്യാതിരിക്കുക. ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സംഭാഷണം പെൺകുട്ടികളോട് മാത്രം പോരാ, ആൺകുട്ടികളോടും അത്രതന്നെ ശക്തമായി ഉണ്ടായിരിക്കണം.

ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിന് ഒരൽപം കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നുവെങ്കിൽ, അത് മാതാപിതാക്കളായ നമ്മൾക്കാണ്. നമ്മളാണ് ഈ സന്ദേശം സമൂഹത്തിൽ ഉറക്കെ വിളിച്ചോതാനും, ഇതിനായുള്ള ദീപശിഖ മുന്നോട്ട് കൊണ്ടുപോകാനും മുൻകൈ എടുക്കേണ്ടവർ,' പൃഥ്വിരാജ് പറഞ്ഞു.

Content Highlights: Prithviraj Sukumaran has opened up about parental concerns, stressing the importance of communicating with children and highlighting the need for parents to talk openly with both boys and girls.

dot image
To advertise here,contact us
dot image