വലിയ ഇറക്കത്തിന് തയ്യാറാകാതെ സ്വർണവില; സംസ്ഥാനത്ത് വിലയിൽ ഇന്ന് നേരിയ വർധനവ്

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു

വലിയ ഇറക്കത്തിന് തയ്യാറാകാതെ സ്വർണവില; സംസ്ഥാനത്ത് വിലയിൽ ഇന്ന് നേരിയ വർധനവ്
dot image

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് മാത്രം. ഒരു പവന് 120 രൂപയാണ് ഇന്ന് കൂടിയത്. 1,15,080 രൂപയാണ് വിപണിവില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 14,385 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 16 രൂപയാണ് ഇന്ന് വർധിച്ചത്. 15,693 രൂപയാണ് വിപണിവില. പവന് കൂടിയത് 128 രൂപയാണ്.1,25,544 രൂപയാണ് വിപണിവില.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മൂന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് 24ന് 1,20,240 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ കുറവ് ഉണ്ടായത്.

അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,430 ഡോളർ നിലവാരത്തിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

നിലവിൽ 15 ശതമാനമുള്ള ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉയർന്ന ഇറക്കുമതി നികുതി സ്വർണക്കടത്ത് വർധിപ്പിക്കുകയും ഔദ്യോഗിക ഇറക്കുമതിയും അനധികൃത വിപണിയിലെത്തുന്ന സ്വർണവും തമ്മിലുള്ള വിലവ്യത്യാസം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് തീരുവ കുറയ്ക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ.

dot image
To advertise here,contact us
dot image