ബ്രസീലിന് മുമ്പ് ഇന്ത്യ പനാമയെ നേരിടും; മത്സരം സെപ്‌തംബര്‍ 26ന്‌

ഇന്ത്യ-ബ്രസിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി മറ്റൊരു ഗ്ളാമർ പോരാട്ടം കൂടി നടക്കുന്നു

ബ്രസീലിന് മുമ്പ് ഇന്ത്യ പനാമയെ നേരിടും; മത്സരം സെപ്‌തംബര്‍ 26ന്‌
dot image

ഇന്ത്യ-ബ്രസിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി മറ്റൊരു ഗ്ളാമർ പോരാട്ടം കൂടി നടക്കുന്നു. ഒക്ടോബറില്‍ ബ്രസീലിനെ നേരിടുന്നതിന്‌ മുമ്പ്‌ ഇന്ത്യ കോണ്‍കകാഫ്‌ മേഖലയിലെ കരുത്തരായ പാനമയെ നേരിടും. സെപ്‌തംബര്‍ 26 നാണ് മത്സരം. വേദിയുടെ കാര്യതിൽ അന്തിമ തീരുമാനമായിട്ടില്ല.

അഞ്ച്‌ തവണ ലോകചാമ്പ്യന്‍മാരായ ബ്രസീലിനെ ഇന്ത്യ നേരിടുക ഒക്ടോബര്‍ മൂന്നിനാണ്‌. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയമാണ്‌ വേദി. ഫിഫ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ടീമാണ് ബ്രസീൽ. 1992ല്‍ ഫിഫയുടെ ലോക റാങ്കിംഗ്‌ സമ്പ്രദായം നിലവില്‍ വന്നതിന്‌ ശേഷം ഇന്ത്യന്‍ ടീം എതിരിടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്‌ ടീം ബ്രസീലായിരിക്കും.

ഫിഫ റാങ്കിംഗില്‍ 44 മതുള്ള പാനമ 2026 ലോകകപ്പ്‌ കളിച്ചിരുന്നു. ലോകകപ്പില്‍ ഇംഗ്ലണ്ട്‌, ക്രൊയേഷ്യ, ഘാന എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ്‌ എല്ലില്‍ ആയിരുന്നു പാനമ. ഗ്രൂപ്പിലെ മൂന്ന്‌ മത്സരവും തോറ്റ്‌ പുറത്തായി.

content highlights: india vs panama football match september 26 before brazil

dot image
To advertise here,contact us
dot image