'സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കരുത്തുപകരട്ടെ'; ഓണാശംസയുമായി പ്രധാനമന്ത്രി

മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രി ഓണാശംസകള്‍ നേര്‍ന്നത്

'സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കരുത്തുപകരട്ടെ'; ഓണാശംസയുമായി പ്രധാനമന്ത്രി
dot image

ന്യൂഡല്‍ഹി: ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഓണം കൂടുതല്‍ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രി ഓണാശംസകള്‍ നേര്‍ന്നത്.

'ഏവര്‍ക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ', പ്രധാനമന്ത്രി കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും ഉദാഹരണമാണ് ഓണമെന്ന്ആശംസാ സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. സമ്പന്നമായ സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണം. വള്ളം കളി, തനത് കലാരൂപങ്ങള്‍, സംഗീതം, കായിക മത്സരങ്ങള്‍ എന്നിവയെല്ലാം ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതെല്ലാം കേരളത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും വിളിച്ചോതുന്നതാണെന്നും രാഷ്ട്രപതി കുറിച്ചു. ആഘോഷങ്ങള്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ആരോഗ്യവും നല്‍കുകയും ദേശീയ പുരോഗതിക്ക് അനിവാര്യമാണെന്നും മുര്‍മു കുറിച്ചു.

Content Highlights: Prime Minister Narendra Modi extends warm Onam greetings to people across Kerala and the Malayali community on the occasion of Onam 2026

dot image
To advertise here,contact us
dot image