ഒന്നര ദിവസം കൊണ്ട് തീർന്നു!; ഓസീസ്-ബംഗ്ലാദേശ് ടെസ്റ്റ് പിച്ചിനെതിരെ ഗവാസ്‌കര്‍

ഓസ്‌ട്രേലിയ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് വേണ്ടി ഒരുക്കിയ പിച്ചിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍

ഒന്നര ദിവസം കൊണ്ട് തീർന്നു!; ഓസീസ്-ബംഗ്ലാദേശ് ടെസ്റ്റ് പിച്ചിനെതിരെ ഗവാസ്‌കര്‍
dot image

ഓസ്‌ട്രേലിയ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് വേണ്ടി ഒരുക്കിയ പിച്ചിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയില്‍ സമാനമായ രീതിയില്‍ ഏതെങ്കിലും മത്സരം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചിരുന്നെങ്കില്‍ വലിയ ചർച്ചകൾ ഉണ്ടാകുമായിരുന്നുവെന്നും ഇത് ഓസീസ് മണ്ണിലായത് കൊണ്ട് കുഴപ്പമില്ലലോ എന്നും ഗവാസ്‌കര്‍ പരിഹസിച്ചു.

'അങ്ങനെ ഓസ്‌ട്രേലിയയില്‍ മറ്റൊരു ടെസ്റ്റ് മത്സരം കൂടി രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അവിടെ ഇത് നാലാം തവണയാണ് സംഭവിക്കുന്നത്.

ഇത്തരം ഫലങ്ങള്‍ ഉണ്ടാക്കുന്ന അമിത ബൗണ്‍സ് ഉള്ള പിച്ചുകളെക്കുറിച്ച് യാതൊരു വിമര്‍ശനവും ഇതുവരെ കേട്ടിട്ടില്ല. ന്യായീകരണങ്ങള്‍ അതിവേഗം വന്നുകൊണ്ടിരിക്കും. പന്തിന്റെ ബൗണ്‍സിനെ നേരിടാന്‍ ബാറ്റര്‍മാര്‍ക്ക് സാങ്കേതിക തികവില്ലായിരുന്നു എന്ന പതിവ് ക്രിക്കറ്റ് ന്യായീകരണം വരും' ഗവാസ്‌കര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെ ഇന്നിങ്‌സിനും 51 റണ്‍സിനുമാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും ബംഗ്ലാദേശ് ടീമിന് 100 റണ്‍സ് പോലും കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് ഇത്.

ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരും ഒരേയൊരു ഇന്നിങ്‌സില്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. കാമറൂണ്‍ ഗ്രീന്‍ 67 റണ്‍സ് നേടിയപ്പോള്‍ നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

content highlights: sunil gavaskar criticizes australia vs bangladesh test pitch ending in one and half days

dot image
To advertise here,contact us
dot image