മെസ്സിക്ക് പിഴ ചുമത്തി എംഎല്‍എസ്; ശിക്ഷ എതിരാളിയെ കൈയേറ്റം ചെയ്തതിന്

തുക എത്രയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല, ഫിലഡെല്‍ഫിയ താരം ക്വിന്‍ സള്ളിവന്റെ കഴുത്തിന് പുറകിലാണ് മെസ്സി അടിച്ചത്

മെസ്സിക്ക് പിഴ ചുമത്തി എംഎല്‍എസ്; ശിക്ഷ എതിരാളിയെ കൈയേറ്റം ചെയ്തതിന്
dot image

മത്സരം നടക്കുന്നതിനിടെ എതിര്‍ താരത്തെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഇന്റര്‍ മയാമിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിഴ ചുമത്തി മേജര്‍ ലീഗ് സോക്കര്‍. തുക എത്രയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഫിലഡെല്‍ഫിയ താരം ക്വിന്‍ സള്ളിവന്റെ കഴുത്തിന് പുറകില്‍ മെസ്സി അടിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന ഇരു ടീമുകളും തമ്മിലുള്ള മത്സരം 2-2 സമനിലയില്‍ കലാശിച്ചിരുന്നു.

എതിര്‍ താരത്തിന്റെ മുഖത്തോ, തലയിലോ, കഴുത്തിലോ കൈവയ്ക്കാന്‍ പാടില്ലെന്ന ലീഗിന്റെ അച്ചടക്ക ചട്ടം ലംഘിച്ചതിനാണ് നടപടിയെന്ന് അച്ചടക്ക സമിതി അറിയിച്ചു. സമാന കുറ്റത്തിന് മിയാമി താരം ഇയാന്‍ ഫ്രേയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. ആവേശകരമായി നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു വിവാദ സംഭവം. കളിയുടെ ശ്രദ്ധ പിച്ചിന്റെ മറ്റൊരു ഭാഗത്തായിരിക്കെ മെസ്സി സെന്റര്‍ സര്‍ക്കിളിലേക്ക് നടന്നെത്തി സള്ളിവനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മെസ്സി സള്ളിവനു നേരെ കൈയോങ്ങുകയും സള്ളിവന്‍ മെസ്സിക്കെതിരെ തിരിയുകയും ചെയ്തു.

റഫറി ഫിലിപ്പ് ഡുജിക് ഉടന്‍ തന്നെ ഇടപെട്ട് ഇരുതാരങ്ങളെയും മാറ്റി നിര്‍ത്തിയെങ്കിലും ആര്‍ക്കും കാര്‍ഡ് ഉയര്‍ത്തിയില്ല. എന്നാല്‍, ഇതിനുശേഷമുള്ള ഇഞ്ചുറി ടൈമില്‍ മയാമിയുടെ പെനാല്‍റ്റി ബോക്സിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്വിന്‍ സള്ളിവന്റെ സഹോദരനും ടീമംഗവുമായ കാവന്‍ സള്ളിവനും മയാമിയുടെ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ യാനിക് ബ്രൈറ്റിനും റഫറി റെഡ് കാര്‍ഡ് നല്‍കി പുറത്താക്കി.

content highlights: MLS Fines Lionel Messi for Hands-on Incident with Opponent

dot image
To advertise here,contact us
dot image