

തിരുവനന്തപുരം: പിഎസ്‌സി നിയമന ക്രമക്കേട് പരാതിയില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. വെള്ളിയാഴ്ച വൈകീട്ടാണ് സെക്രട്ടറി സാജു ജോര്‍ജ് ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. പരീക്ഷാക്രമക്കേടില്‍ സ്വീകരിച്ച നടപടികളെ കുറിച്ചാണ് സെക്രട്ടറിയോട് ഗവര്‍ണര്‍ ചോദിച്ചത്. ആഭ്യന്തര അന്വേഷണം, നടപടി തുടങ്ങിയ കാര്യങ്ങള്‍ സെക്രട്ടറി വിശദീകരിക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണങ്ങളോട് പിഎസ്‌സി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി ഗവര്‍ണറോട് പറഞ്ഞു. മാത്രമല്ല പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള പരാതികളില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യാറുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു.
പിഎസ്‌സി പരീക്ഷകളും നിയമനവുമായി ബന്ധപ്പെട്ട് വ്യാപക ആരോപണങ്ങളാണ് ഉയര്‍ന്നത്. അന്വേഷത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയതും. പരീക്ഷാ മൂല്യനിര്‍ണയത്തിലും അഭിമുഖ പരീക്ഷയിലും ഉള്‍പ്പടെ തട്ടിപ്പ് നടന്നതിന്റെയും അര്‍ഹരെ ഒഴിവാക്കി അനര്‍ഹര്‍ക്ക് നിയമനം നല്‍കിയതിന്റെയും തെളിവുകള്‍ പുറത്തുവന്നിരുന്നു.
Content Highlights: Governor intervenes in the alleged PSC exam irregularities and summons the Kerala PSC Secretary for an explanation on the issue.