ലോകകപ്പ് ജയം മുന്‍കൂട്ടി പ്ലാന്‍ ചെയ്തു, അഭിനന്ദനത്തില്‍ വലഞ്ഞ് അര്‍ജന്റീന പ്രസിഡന്റ്

അര്‍ജന്റീന പ്രസിഡന്റിന്റെ പോസ്റ്റാണ് ഫുട്‌ബോള്‍ ലോകത്തെ വാര്‍ത്ത, ട്രോളി സോഷ്യല്‍ മീഡിയ

ലോകകപ്പ് ജയം മുന്‍കൂട്ടി പ്ലാന്‍ ചെയ്തു, അഭിനന്ദനത്തില്‍ വലഞ്ഞ് അര്‍ജന്റീന പ്രസിഡന്റ്
dot image

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അര്‍ജന്റീന കടുത്ത നിരാശയിലായിരിക്കെ, രാജ്യത്തെ പ്രസിഡന്റ് ജാവിയര്‍ മിലെയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അര്‍ജന്റീന ലോകകപ്പ് ജയിക്കുമെന്ന് ഉറപ്പിച്ച് മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്തു വെച്ചിരുന്ന അഭിനന്ദനക്കുറിപ്പ്, ഫൈനലില്‍ തോറ്റിട്ടും ഡിലീറ്റ് ചെയ്യാന്‍ മറന്നതാണ് പ്രസിഡന്റിന് വിനയായത്. ഇതോടെ സാമൂഹിക മാധ്യമങ്ങള്‍ അദ്ദേഹത്തെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ്.
മത്സരത്തില്‍ സ്‌പെയിന്‍ 1-0 ന് അര്‍ജന്റീനയെ പരാജയപ്പെടുത്തി കിരീടം ചൂടി കൃത്യം പത്ത് മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രസിഡന്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'നമ്മള്‍ വീണ്ടും ലോക ചാമ്പ്യന്മാരായിരിക്കുന്നു! മെസ്സിക്കും സംഘത്തിനും അഭിനന്ദനങ്ങള്‍. അര്‍ജന്റീനയുടെ പെരുമ വീണ്ടും ലോകത്തിന്റെ നെറുകയില്‍…' എന്നായിരുന്നു പോസ്റ്റ്.


പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ അര്‍ജന്റീന ആരാധകരും മറ്റ് ഫുട്‌ബോള്‍ പ്രേമികളും ഇത് ശ്രദ്ധിക്കുകയും സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ തുടങ്ങുകയും ചെയ്തു. അബദ്ധം മനസ്സിലായ ഉടന്‍ തന്നെ പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരുന്നു.


'പ്രസിഡന്റ് മറ്റൊരു പ്രപഞ്ചത്തിലാണ് ജീവിക്കുന്നത്', 'വേദനയില്‍ ഇരിക്കുമ്പോള്‍ ചിരിപ്പിച്ചതിന് നന്ദി മിലെയ്' എന്നിങ്ങനെ നിരവധി പരിഹാസ കമന്റുകളാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ നിറയുന്നത്. സാധാരണയായി വലിയ കായിക മേളകളുടെ ഫൈനലുകള്‍ നടക്കുമ്പോള്‍ ഭരണകര്‍ത്താക്കളുടെ സോഷ്യല്‍ മീഡിയ ടീം രണ്ട് സാധ്യതകളും മുന്‍കൂട്ടി തയ്യാറാക്കി വെക്കാറുണ്ട്. എന്നാല്‍ തോല്‍വി ഉറപ്പായിട്ടും ജയത്തിന്റെ പോസ്റ്റ് ഒഴിവാക്കാന്‍ മറന്നുപോയതാണ് ഈ വലിയ ട്രോളുകള്‍ക്ക് കാരണമായത്.
അര്‍ജന്റീനയ്ക്ക് ഫൈനലില്‍ കിരീടം നഷ്ടമായെങ്കിലും, ഫൈനല്‍ വരെ പോരാടിയ ടീമിനോടുള്ള ആദരസൂചകമായി രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് പിന്നീട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയ ഈ 'പ്രസിഡന്‍ഷ്യല്‍ അമളി' അത്ര പെട്ടെന്ന് വിട്ടുകളയാന്‍ തയ്യാറല്ല. അര്‍ജന്റീനയുടെ എതിരാളികളെല്ലാം ട്രോളുകയാണ് അദ്ദേഹത്തെ.

content highlights: World Cup victory was planned in advance: Argentina President overwhelmed with congratulations

dot image
To advertise here,contact us
dot image