ബെത്‌ലഹേം കുടുംബ യൂണിറ്റ് സൈലന്റ് ആയി ഹിറ്റടിക്കും, അതിനൊരു കാരണമുണ്ട്: സുരേഷ് ഷേണായ്

'രണ്ടെണ്ണം ആക്ഷൻ ജോണർ ആണ് ഒരെണ്ണം ഫാമിലി ജോണർ ആണ്. ആ മൂന്നെണ്ണത്തിലും ഉള്ള സ്പേസ് കേരളത്തിൽ ഉണ്ട്'

ബെത്‌ലഹേം കുടുംബ യൂണിറ്റ് സൈലന്റ് ആയി ഹിറ്റടിക്കും, അതിനൊരു കാരണമുണ്ട്: സുരേഷ് ഷേണായ്
dot image

പതിപ്പ് പോലെ വമ്പൻ സിനിമകൾ ആണ് ഇത്തവണ ഓണം റിലീസിനായി കാത്തിരിക്കുന്നത്. സൂപ്പർതാരങ്ങളുടെ മൂന്ന് സിനിമകൾ ആണ് ഇത്തവണ മലയാളത്തിൽ എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഓണം റിലീസിനെക്കുറിച്ച് മനസുതുറക്കുകയാണ് ഷേണായ്‌സ് തിയേറ്ററിന്റെ ഉടമയായ സുരേഷ് ഷേണായ്.

'എല്ലാ സമയവും ഓണം റിലീസ് ആകുമ്പോൾ വലിയ വലിയ സിനിമകൾ ഇറങ്ങുന്നുണ്ട്. ഇപ്രാവശ്യം അത് വലിയ മൂന്ന് സിനിമകളാണ് ഇറങ്ങുന്നത്. ഇത്തവണ മൂന്ന് പടങ്ങളും നല്ല പടങ്ങളാണ്. വൺ ഈസ് ദുൽക്കറിന്റെ ഐ ആം ഗെയിം മറ്റേത് പൃഥ്വിരാജിന്റെ ഖലീഫ മറ്റേത് ബെത്ലഹേം കുടുംബ യൂണിറ്റ്. രണ്ടെണ്ണം ആക്ഷൻ ജോണർ ആണ് ഒരെണ്ണം ഫാമിലി ജോണർ ആണ്. ആ മൂന്നെണ്ണത്തിലും ഉള്ള സ്പേസ് കേരളത്തിൽ ഉണ്ട്. ബെത്ലഹേം കുടുംബ യൂണിറ്റ് ഒരു അണ്ടർഡോഗ് ആയിട്ട് വന്നൊരു ഹിറ്റ് അടിക്കാൻ ചാൻസ് വളരെ കൂടുതലാണ്. കാരണം രണ്ട് ആക്ഷൻ ജോണറുകൾ തമ്മിൽ തല്ലു പിടിക്കുമ്പോൾ അതിന്റെ സൈഡിൽ ഇരിക്കുന്ന ഫാമിലി സിനിമയ്ക്ക് ആള് വരാൻ ചാൻസ് ഉണ്ട്', സുരേഷ് ഷേണായ്യുടെ വാക്കുകൾ.

ദുൽഖർ ചിത്രം ഐ ആം ഗെയിം, പൃഥ്വിരാജിന്റെ ഖലീഫ, നിവിൻ പോളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് ഇത്തവണത്തെ ഓണം റിലീസുകൾ. നഹാസ് ഹിദായത് ഒരുക്കുന്ന ഐ ആം ഗെയിം 2026 ഓഗസ്റ്റ് 20ന് തിയേറ്ററിലെത്തും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്. പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്.

nivin pauly

ഗിരീഷ് എ ഡി ഒരുക്കുന്ന നിവിൻ ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ആഗസ്റ്റ് 21 ന് തിയേറ്ററിലെത്തും. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്‌. റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിയാണ് അണിയിച്ചൊരുക്കുന്നത്. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.

Content Highlights: Suresh Shenoy has expressed confidence that Bethlehem Family Unit will emerge as a silent hit at the box office. He also shared the reasons why he believes the film will resonate with moviegoers.

dot image
To advertise here,contact us
dot image