

ഫിഫ ലോകകകപ്പ് 2026 ഫൈനൽ ചിത്രം തെളിഞ്ഞു. അർജന്റീനയും സ്പെയ്നും കലാശപ്പോരിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് അർജന്റീന എത്തുന്നത്. ഫ്രാൻസിനെ തോൽപ്പിച്ചാണ് സ്‌പെയ്ൻ വരുന്നത്.
ഈ ഫിക്സ്ചറിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. സെമി ഫൈനലിലെത്തിയ നാല് ടീമുകൾ ഫിഫ റാങ്കിങിലുള്ള ആദ്യ നാല് സ്ഥാനക്കാരായിരുന്നു. ഫൈനലിലെത്തിയതോ ആദ്യ രണ്ട് സ്ഥാനക്കാരും.
നേരത്തെ ലോകകപ്പിനിടെ അർജന്റീന മൂന്നാം സ്ഥാനത്തേക്കും സ്പെയ്ൻ ഒന്നാം സ്ഥാനത്തേക്കും മാറിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെനെതിരായ ജയത്തോടെ അർജന്റീന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നിലവിൽ അർജന്റീന ഒന്നാമതും സ്‌പെയ്ൻ രണ്ടാമതും ഫ്രാൻസ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്.
ബ്രസീൽ അഞ്ചാമതും മൊറോക്കോ ആറാമതും പോർച്ചുഗൽ ഏഴാമതും ബെൽജിയം എട്ടാമതും നെതർലൻഡ്‌സ് ഒമ്പതാമതും മെക്സിക്കോ പത്താമതുമാണ്.
Content highlight: fifa world cup 2026 top ranked team -reach semifinals and final