മെസിക്കായി കയ്യടിക്കാൻ ലാലേട്ടനും ഫഫയും; അർജന്റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരകൂട്ടം

ഫിഫ ലോകകപ്പിലെ അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനൽ കാണാനെത്തി മലയാള നടന്മാരായ മോഹൻലാലും ഫഹദ് ഫാസിലും

മെസിക്കായി കയ്യടിക്കാൻ ലാലേട്ടനും ഫഫയും;  അർജന്റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരകൂട്ടം
dot image

ഫിഫ ലോകകപ്പിലെ അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനൽ കാണാനെത്തി മലയാള നടന്മാരായ മോഹൻലാലും ഫഹദ് ഫാസിലും. അറ്റ്‌ലാന്‍റയിലെ മെഴ്സിഡെസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇവർക്കൊപ്പം സ്റ്റീഫൻ ദേവസ്സി, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, ഡിസ്നി സ്റ്റാർ മുൻ മേധാവി കെ. മാധവൻ എന്നിവരും ഗാലറിയിൽ കളി കാണാൻ ഒപ്പമുണ്ടായിരുന്നു.

മോഹൻലാൽ കഴിഞ്ഞ ദിവസം ഡാളസിൽ നടന്ന ഫ്രാൻസ്-സ്പെയിൻ ആദ്യ സെമി ഫൈനൽ പോരാട്ടവും ഗാലറിയിലെത്തി കണ്ടിരുന്നു. അന്ന് ഭാര്യ സുചിത്രയ്ക്കൊപ്പമാണ് ലാലേട്ടൻ മത്സരം ആസ്വദിക്കാനെത്തിയത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അർജന്‍റീന ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.

Content highlights:mohanlal fahadh faasil watch argentina england semifinal

dot image
To advertise here,contact us
dot image