ലിപ്സ്റ്റിക് ഉപയോഗത്തിനെതിരെ ക്യാമ്പയിന്‍; കോണ്‍ഫിഡന്‍സ് വാക്ക് നടത്തി

ലിപ്സ്റ്റിക് ഉപയോഗം കുറച്ച് സ്വാഭാവിക സൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കുയാണ് ലക്ഷ്യം

ലിപ്സ്റ്റിക് ഉപയോഗത്തിനെതിരെ ക്യാമ്പയിന്‍; കോണ്‍ഫിഡന്‍സ് വാക്ക് നടത്തി
dot image

കല്‍പ്പറ്റ: കൗമാരക്കാര്‍ക്കിടയിലെ ലിപ്സ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്ന സന്ദേശത്തില്‍ സ്‌കൂളില്‍ കോണ്‍ഫിഡന്‍സ് വാക്ക് സംഘടിപ്പിച്ചു. ലിപ്സ്റ്റിക് ഉപയോഗം കുറച്ച് സ്വാഭാവിക സൗന്ദര്യത്തേയും ആത്മവിശ്വാസത്തേയും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് വയനാട് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കോണ്‍ഫിഡന്‍സ് വാക്ക് സംഘടിപ്പിച്ചത്. ഒആര്‍സി ക്ലബ്ബിന്റെയും ടീന്‍സ് ക്ലബ്ലിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.

തെരഞ്ഞെടുത്ത 12 പേര്‍ വാക്ക് നടത്തി. വിവിധ ഘട്ടങ്ങളിലായുള്ള മത്സരത്തിനൊടുവില്‍ ഫൈനല്‍ റൗണ്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി എസ് സുരേഷ് കുമാര്‍ ലിപ്സ്റ്റിക് ഉപയോഗത്തിന്റെ ആരോഗ്യപരവും മാനസിക പരവുമായ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

കുട്ടികള്‍ക്കിടയിലെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വര്‍ധിച്ചുവരുന്ന ഉപയോഗത്തിനെതിരെ കൊല്ലം ശിശുക്ഷേമ സമിതി സംഘടിപ്പ ക്യാമ്പയിന്‍ നിലവില്‍ സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്. ലിപ്സ്റ്റിക്കും സമാന ഉല്‍പ്പന്നങ്ങളും കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളുടെ ചര്‍മ്മം മുതിര്‍ന്നവരേക്കാള്‍ നേര്‍ത്തതായതിനാല്‍ ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കള്‍ ശരീരത്തിലേക്ക് വളരെവേഗം ആഗിരണം ചെയ്യപ്പെടുന്നു. ഇവയുടെ ഉപയോഗം അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വളര്‍ച്ചാപ്രശ്‌നങ്ങള്‍, കാന്‍സര്‍ സാധ്യത എന്നിവയിലേക്ക് നയിക്കാമെന്നും ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ലെഡ് പോലുള്ളവ അടങ്ങിയിട്ടുണ്ടാകാമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി.

Content Highlights: school organised a confidence walk to spread awareness about reducing lipstick use

dot image
To advertise here,contact us
dot image