

ടി 20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിക്ക് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫിൽ വൻ അഴിച്ചു പണിക്കൊരുങ്ങി ബി സി സി ഐ. രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കുന്ന സപ്പോർട്ടിങ് സ്റ്റാഫിലെ പലർക്കും ജോലി തെറിക്കുമെന്നാണ് റിപ്പോർട്ടുകൾ,
ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന് കരാര്‍ നീട്ടി നല്‍കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പേസ് ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍, അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് എന്നിവരുടെയും രണ്ടു വര്‍ഷത്തെ കാലാവധിയും ഈ പരമ്പരയോടെ അവസാനിക്കുന്നുണ്ട്. എന്നാല്‍, ഇവരുടെ കരാറുകളില്‍ കാലാവധി നീട്ടാനുള്ള വ്യവസ്ഥകളുണ്ട്.
രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായി ടീമിലെത്തിയ ദിലീപ്, സപ്പോര്‍ട്ട് സ്റ്റാഫിലെ ഏറ്റവും ജനപ്രിയരായ വ്യക്തികളില്‍ ഒരാളാണ്. മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹം നല്‍കുന്ന ആവേശം നിറഞ്ഞ പ്രസംഗങ്ങളും ബെസ്റ്റ് ഫീല്‍ഡര്‍ മെഡല്‍ എന്ന ആശയവും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍, ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് ശേഷം, സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് ഇന്ത്യന്‍ അംഗങ്ങളില്‍ ഒരാളായിരുന്നു ദിലീപ്. പിന്നീട് 2025 മെയ് മാസത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.
content highlights: bcci action after england t20 whitewash gautam gambhir squad changes