'വിദേശത്തുള്ള ജോലി നഷ്ടമായി'; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം

പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്

'വിദേശത്തുള്ള ജോലി നഷ്ടമായി'; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം
dot image

തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥന്‍ സിബി, മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്.

പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് വിവരം. മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം പൊലീസില്‍ അറിയിച്ചത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A family in Kunnamkulam attempted to died reportedly following the loss of a job abroad, leaving two people dead and others affected.

dot image
To advertise here,contact us
dot image