'അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ'; ബെല്ലിങ്ങ്‌ഹാമിനെ പുകഴ്ത്തി ഹാളണ്ട്

2026 ലോകകപ്പിൽ നോർവേയെ പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ട് സെമിയിലേക്ക് ടിക്കറ്റ് നേടിയത്

'അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ'; ബെല്ലിങ്ങ്‌ഹാമിനെ പുകഴ്ത്തി ഹാളണ്ട്
dot image

2026 ലോകകപ്പിൽ നോർവേയെ പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ട് സെമിയിലേക്ക് ടിക്കറ്റ് നേടിയത്. ഇപ്പോൾ ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ജൂഡ് ബില്ലിങ്‌ഹാമിനെ പുകഴ്ത്തി പ്രതികരണം നടത്തിയിരിക്കുകയാണ് നോർവേ താരം ഏർലിങ് ഹാളണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാലാണ് ജൂഡ് ബെല്ലിങ്ങ്ഹാം എന്നാണ് ഹാളാന്ദ് വ്യക്തമാക്കിയിരിക്കുന്നത്.

'ബില്ലിങ്‌ഹാമിനെ പോലെയുള്ള ഒരു താരത്തെ ഏതൊരു ടീമും അർഹിക്കുന്നുണ്ട്. അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അവൻ ഒരു മധ്യനിര താരമാണ്. എന്നിട്ടും അവൻ ഗോളുകൾ അടിച്ചുകൂട്ടുന്നു. ഇംഗ്ലണ്ടും ഒപ്പം റയൽ മാൻഡ്രിഡും ഭാഗ്യം ചെയ്ത ടീമുകളാണ്', ഹാളണ്ട് ബില്ലിങ്‌ഹാമിനെ വാനോളം പുകഴ്ത്തി. നിലവിൽ ബില്ലിങ്‌ഹാമിനെതിരെ ഉയരുന്ന വിമർശനങ്ങൾ ഒന്നും തന്നെ അവൻ അർഹിക്കുന്നതല്ലെന്നും ഹാളണ്ട് കൂട്ടിച്ചേർത്തു.

നോർവേയ്ക്ക് എതിരായ മത്സരത്തിലെ രണ്ട് ഗോളുകളും നേടിയത് ജൂഡ് ബെല്ലിങ്ങ്ഹാം ആയിരുന്നു. നോർവേയെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു. സെമിയിൽ നിലവിലെ ലോകകിരീട ജേതാക്കളായ അർജന്റീനയാണ് എതിരാളികൾ. ജൂലൈ 15 അർധരാത്രി 12:30 നാണ് മത്സരം അരങ്ങേറുന്നത്.

Content highlight: Erling Haaland praises Jude Bellingham as one of the best players

dot image
To advertise here,contact us
dot image