'റഫറിക്കും ബെല്ലിങ്‌ഹാമിനും അഭിനന്ദനങ്ങൾ'; എക്സ് പോസ്റ്റുമായി ഹാളണ്ടിന്റെ പിതാവ്

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലീഷ് പട നോർവേയെ പരാജയപ്പെടുത്തിയത്

'റഫറിക്കും ബെല്ലിങ്‌ഹാമിനും അഭിനന്ദനങ്ങൾ'; എക്സ് പോസ്റ്റുമായി ഹാളണ്ടിന്റെ പിതാവ്
dot image

ഇന്നായിരുന്നു നോർവേ - ഇംഗ്ലണ്ട് ക്വാർട്ടർ പോരാട്ടം നടന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലീഷ് പട നോർവേയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഹാളണ്ടിന്റെ പിതാവ് പങ്ക് വച്ച എക്സ് പോസ്റ്റ് ചർച്ചയാവുകയാണ്.

'റഫറിക്കും ജൂഡ് ബെല്ലിങ്‌ഹാമിനും അഭിനന്ദനങ്ങൾ', ഹാളണ്ടിന്റെ പിതാവ് ആൽഫി ഹാലാൻഡ് എക്‌സിൽ കുറിച്ചു. ഇരുവർക്കുമെതിരെ പരിഹാസരൂപേണയുള്ള പോസ്റ്റായിരുന്നു അദ്ദേഹം പങ്കുവച്ചത്. ഇംഗ്ലണ്ടിനെ രക്ഷിച്ചത് റഫറിയാനെന്നനും തങ്ങൾ പറ്റിക്കപ്പെട്ടുവെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിൽ കുറിച്ചു. റഫറിയിലെ പിഴവുകളാണ് നോർവേയ്ക്ക് മത്സരത്തിൽ തിരിച്ചടി ആയതെന്ന് ആരാധകരും വിമർശിക്കുന്നു.

മത്സരത്തിൽ പരാജയപ്പെട്ടതോടെ സെമി കാണാതെ നോർവേ പുറത്തായി. പോരാട്ടവീര്യം നിറഞ്ഞ പ്രകടനമായിരുന്നു ഇരുടീമുകളും മത്സരത്തിൽ പുറത്തെടുത്തിരുന്നത്. ആക്രമിച്ച് കളിച്ചെങ്കിലും ഗോളുകളാക്കാൻ നോർവേയ്ക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ ഇംഗ്ലണ്ടിനോട് മുട്ടുമടക്കി നോർവേ മടങ്ങുകയായിരുന്നു.

Content highlight: Erling Haaland father Alfie sarcastic x post referee Bellingham England vs Norway

dot image
To advertise here,contact us
dot image