

2026 ഫിഫ ലോകകപ്പിൽ നിലവിലെ കിരീടജേതാക്കളായ അർജന്റീനയ്ക്ക് സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ. ക്വാർട്ടറിൽ സ്വിറ്റ്‌സർലണ്ടിനെ തകർത്താണ് അർജന്റീന സെമിയിലേക്ക് ടിക്കട്റ്റ് എടുത്തത്. അതേസമയം, നോർവേയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലഡിന്റെ നോർവേയ്ക്ക് എതിരായ ജയം. അതേസമയം, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്സർലാൻഡിനെ ക്വാർട്ടർ പരാജയപ്പെടുത്തിയത്. ജൂലൈ 15 അർധരാത്രി 12:30 നാണ് മത്സരം നടക്കുന്നത്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഹാരി കെയ്‌നും നേർക്കുനേർ വരുമ്പോൾ മത്സരം കടുക്കും എന്നതിൽ സംശയമില്ല. കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് മെസിയും സംഘവും സെമി അങ്കത്തിന് ഇറങ്ങുന്നത്. സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കലാസാപ്പൂരിന് ഒരുങ്ങണം. എന്നാൽ അട്ടിമറി ജയത്തോടെ ഫൈനൽ ഉറപ്പിക്കുക എന്നതായിരിക്കും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
Content highlight: FIFA World Cup 2026 semi-final Argentina vs England blockbuster preview